Tuesday, January 18, 2011

കൂടാരക്കൂട്ടില്‍ (Koodarakoottil)

ചിത്രം:സുന്ദരക്കില്ലാടി (Sundharakkilladi)
രചന:ബിച്ചു തിരുമല
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്‌

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ
കൂരിരുളില്‍ സ്വന്തം ശ്രുതി ചികയും കുയിലേ
നീയെന്തേ ഈണം മറന്നോ ചൊല്ലൂ ഈ നെഞ്ചിന്‍ താളം മറന്നോ കുയിലേ
കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ

പുലരികള്‍ വീണ്ടും വിരിയുന്നേരം ഞാനോ നീയോ ആരറിഞ്ഞു
വിടപറയാനെന്‍ വിധിയാണെങ്കില്‍ പോകാം മൂകം ഞാനിനിയും
കുയിലേ പൂങ്കുയിലേ
ജീവിതം വീണ്ടും നീ തേടുന്നുവെങ്കില്‍ ഒരു മുറ നീയെന്നെയറിയുന്നുവെങ്കില്‍
പാടാനിന്നും താമസമെന്തേ കുയിലേ കുയിലേ

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ

കതിരുകള്‍ കൊയ്യാനറിയില്ലെന്നാല്‍ ഈണം മൂളും രാക്കുയില്‍ നീ
അതിനിടെയെന്നോ മിഴിനീരായ് നിന്‍ രാഗം താനം പല്ലവികള്‍
കനവേ എന്‍ നിനവേ
തേടുക വീണ്ടും നീ ആനന്ദരാഗം അതിലനുരാഗങ്ങള്‍ ലയമാകുമെങ്കില്‍
ഓരോ നാളും മാനസം മാമ്പൂവണിയും കുയിലേ

കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ
കൂരിരുളില്‍ സ്വന്തം ശ്രുതി ചികയും കുയിലേ
നീയെന്തേ ഈണം മറന്നോ ചൊല്ലൂ ഈ നെഞ്ചിന്‍ താളം മറന്നോ കുയിലേ
കൂടാരക്കൂട്ടില്‍ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ

Download

No comments:

Post a Comment