Monday, January 17, 2011

ദേവകന്യക (Devakanyaka)

ചിത്രം:ഈ പുഴയും കടന്ന്  (Ee Puzhayum Kadannu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊന്‍വെയില്‍ മഞ്ഞു കോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍ വെള്ളി ചാമരം വീശുന്നു
ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളം കിളി പാടുന്നു
അമ്പലം ചുറ്റിയെത്തും പ്രാവുകള്‍ ആര്യന്‍ പൊന്‍പാടം കൊയ്യുന്നു
വെള്ളിയാഴ്ച പുലര്‍ച്ചയോ പുള്ളോര്‍ പൂങ്കുടം കൊട്ടുന്നു
നാഴിയില്‍ മുളനാഴിയില്‍ ഗ്രാമം നന്മ മാത്രമളക്കുന്നു
നന്മ മാത്രമളക്കുന്നു

ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

തെങ്ങിളം നീരാം പൊന്‍ നിളെ നിന്നില്‍ മുങ്ങി തോര്‍ത്തും പുലരികള്‍
വാര്‍മണല്‍ പീലി കൂന്തലില്‍ നീല ശംഖു പുഷ്പങ്ങള്‍ ചൂടുന്നോര്‍
കുംഭമാസ നിലാവിന്റെ കുമ്പിള്‍ പോലെ തുളുമ്പുന്നോര്‍
തങ്കനൂപുരം ചാര്‍ത്തുന്നോര്‍ മണി തിങ്കള്‍ നൊയമ്പു നോല്‍ക്കുന്നു
തിങ്കള്‍ നൊയമ്പു നോല്‍ക്കുന്നു

ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊന്‍വെയില്‍ മഞ്ഞു കോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍ വെള്ളി ചാമരം വീശുന്നു
ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നുDownload

No comments:

Post a Comment