Wednesday, January 19, 2011

തനിച്ചിരിക്കുമ്പം (Thanichirikkumbam)

ചിത്രം:കണ്ണിനും  കണ്ണാടിക്കും (Kanninum Kannadikkum)
രചന:ഗിരീഷ്‌  പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

ആ  ആ  ആ ഓ  ഓ  ഓ
ആ  ആ  ആ ഓ  ഓ  ഓ
ആ  ആ  ആ ഓ  ഓ  ഓ ഹേ ഹേ ഹേ

തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ  തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ
കൊതിച്ചിരിക്കുമ്പം കുഞ്ഞികുറുമ്പിന്റെ കണി മഴയുള്ളില്‍ പെയ്ത്തു തോര്‍ന്നീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ
പോയ്‌മറഞ്ഞ പൊന്‍വസന്ത കാലമിന്നല്ലേ
ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ
തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ

താരി രിരി രാര താരി രിരി രാര താരി രിരി രാര 
താരി രിരി രാര താരി രിരി രാര താരി രിരി രാര ഹേയ്

മേല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണി തിങ്കളല്ലേ
മനസ്സിനുള്ളില്‍ മിന്നിമായും മാര്‍ഗഴിയല്ലേ
മേല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണി തിങ്കളല്ലേ
മനസ്സിനുള്ളില്‍ മിന്നിമായും മാര്‍ഗഴിയല്ലേ
കാറ്റുലക്കും കന്നിത്തിരയിലെ കാതര മീനല്ലേ
കാത്തു നില്ക്കാന്‍ പൊന്‍ വലക്കയ്യാല്‍ എന്നും ഞാനില്ലേ
അരികെ നിന്‍ കുസൃതിതന്‍ മംഗള പൊങ്കലില്ലേ

തനിച്ചിരിക്കുമ്പം ഓ  ഓ  ഓ

തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ

നാതൃ തന ധീംത ധിരനാ നാതൃ തന ധീംത ധിരനാ
ധിരനന  ധീംത ധിരനാ ഓ ധിരനന  ധീംത ധിരനാ

കണ്ണിലിന്നലെ മിന്നിമിനുങ്ങിയ കന്നി കിനാക്കളില്ലേ
പതിയെ തോട്ടാലൂര്‍ന്നു വീഴും പട്ടുഞൊറിയില്ലേ
കണ്ണിലിന്നലെ മിന്നിമിനുങ്ങിയ കന്നി കിനാക്കളില്ലേ
പതിയെ തോട്ടാലൂര്‍ന്നു വീഴും പട്ടുഞൊറിയില്ലേ
തേക്ക് പാട്ടിന്റെ തേരിലിറങ്ങണ പൂക്കണി മൊട്ടില്ലേ
തേവരാടണ തെയ്യം തിറയുടെ ഓട്ടു ചിലമ്പില്ലേ
അരികെ നിന്‍ കുസൃതിതന്‍ കുങ്കുമ കോലമില്ലേ

തനിച്ചിരിക്കുമ്പം ആ ആ ആ

തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ
കൊതിച്ചിരിക്കുമ്പം കുഞ്ഞികുറുമ്പിന്റെ കണി മഴയുള്ളില്‍ പെയ്ത്തു തോര്‍ന്നീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ
പോയ്‌മറഞ്ഞ പൊന്‍വസന്ത കാലമിന്നല്ലേ
ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ
തനിച്ചിരിക്കുമ്പം തങ്കകിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ
മ്  മ്  മ്   ഓ  ഓ  ഓ ഹേ ഹേ ഹേ

Download

No comments:

Post a Comment