Monday, January 17, 2011

തമിഴ് സംഗീതം(Thamizh Sangeetham)

            മലയാള ഭാഷയോട് ഇഴുകി ചേര്‍ന്നു കിടക്കുന്ന ഒരു ഭാഷയാണ്..തമിഴ്..തമിഴന്റെ ഭാഷ സ്നേഹം ഓരോ മലയാളിയും കണ്ടു മനസിലാക്കേണ്ടതാണ് .പഠിക്കേണ്ടതാണ് .ഭാഷയെ ഇത്രകണ്ട് സ്നേഹിക്കുന്ന ഒരു ജനത ഇന്ത്യയില്‍ വേറെ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ് .മലയാളത്തില്‍ സംസാരിക്കാന്‍ ഇന്ന് പലര്‍ക്കും എന്തോ ഒരു നാണക്കേട്‌ പോലെയാണ്.മലയാളത്തില്‍ സംസാരിക്കുന്നത് അത്രക്ക്  മോശപെട്ട കാര്യമായാണ് പലരും കരുതുന്നത്.മാതൃഭാഷ എന്ന് വെച്ചാല്‍ അമ്മയാണ്..തമിഴരുടെ തായ് മൊഴി.നിര്‍ഭാഗ്യമെന്നു പറയട്ടെ ഒന്നു രണ്ടു തലമുറകഴിഞ്ഞാല്‍ കേരത്തിന്റെ മാതൃഭാഷ പഠിക്കണമെങ്കില്‍ നമ്മള്‍ മറ്റു സ്ഥലങ്ങളില്‍ പോകേണ്ടി വരും.ഈ വരുന്ന തലമുറ അത് മറന്നു പോകും.അല്ല മനപൂര്‍വം മറക്കാന്‍ ശ്രമിക്കും.വിദ്യാലയങ്ങളില്‍ മലയാളം സംസാരിച്ചതിന് ,സംസാരിക്കുന്നതിനു പിഴ നല്ക്കേണ്ടി വരുന്ന ഒരു തലമുറയെ നമ്മള്‍ കണ്ടു തുടങ്ങി.സ്വന്തം സംസ്കാരം മറ്റുള്ളവന്റെ കാല്‍ ചുവട്ടില്‍ അടിയറവ് വെക്കേണ്ടി വരുന്ന മലയാളിയുടെ ഗതികേടിനെ വേദനയോടെ സ്മരിക്കട്ടെ.ഒപ്പം സ്വന്തം അമ്മയെ പോലെ മാതൃഭാഷയെ സ്നേഹിച്ചു മാതൃഭാഷ എന്ന ആ വാക്കിനെ അന്വര്‍ത്തമാക്കുന്ന തമിഴന്റെ സ്നേഹത്തിനു മുന്‍പില്‍ കൂപ്പു കൈകളോടെ നമിക്കുന്നു...

             തമിഴ്  സംഗീതം എന്നും മലയാളിയെ കൊതിപ്പിച്ചിട്ടെ ഉള്ളു...ഒരുപാട് നല്ല പാട്ടുകള്‍ സംഗീത പ്രേമികള്‍ക്ക് സമ്മാനിക്കാന്‍ തമിഴ് ഗാനശാഖക്ക്  കഴിഞ്ഞു.ഇളയരാജ,എ.ആര്‍.റഹ്മാന്‍,എസ്.പി.,അങ്ങനെ എത്രയെത്ര നാമങ്ങള്‍.അവയില്‍ ചിലത് നമുക്ക് പങ്കുവെക്കാം.... 

No comments:

Post a Comment