Wednesday, February 29, 2012

പുനര്‍ജനി

പുനര്‍ജനി

വെണ്‍മേഘ തേരിലേറി തിങ്കള്‍ വരവായി വീണ്ടും
സ്വപ്‌നങ്ങള്‍ പങ്കുവെച്ചൊരാ വിണ്ണിന്‍ വീഥിയില്‍
വര്‍ണങ്ങള്‍ വാരി വിതറും എന്റെ കലാലയ വഴിയില്‍
കാലം മായ്ക്കാത്തൊരാ കാല്‍പാടുകള്‍ തേടി

ഓര്‍മ്മകള്‍ താരാട്ടും ആ സ്വപ്ന ഭൂവില്‍ വീണ്ടും
വന്നു ചേരും നേരമിന്നിതാ
മൗനമായ് പുല്‍കീടും മനതാരില്ലേ കുഞ്ഞു പൂക്കള്‍
ഓമനിക്കാന്‍ നേരമായിതാ

പ്രിയമോലും സംഗമങ്ങള്‍ വീണ്ടും വിടരുന്നിവിടെ
പുത്തന്‍ ഓര്‍മ്മകള്‍ പൂവിടുമിവിടെ
അലയായ്‌ അകതാരില്‍ നിറഞ്ഞിടുമെന്നോര്‍മ്മകള്‍
തഴുകുമ്പോള്‍ നിറയുന്നിതെന്‍ മിഴികോണുകള്‍