Sunday, January 15, 2012

കാതില്‍ തേന്‍ മഴയായ്‌ (Kathil Then Mazhayay)

ചിത്രം:തുമ്പോളിക്കടപ്പുറം (Thumbolikkadappuram)
രചന:ഓ.എന്‍.വി.കുറുപ്പ്
സംഗീതം:സലീല്‍ ചൗധരി
ആലാപനം:യേശുദാസ്‌


കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ
മധുരമായ്‌ പാടും മണി ശംഖുകളായ്
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും
പറയാതെയോര്‍ത്തിടും അനുരാഗ ഗാനം പോലെ

ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും
പറയാതെയോര്‍ത്തിടും അനുരാഗ ഗാനം പോലെ

ഒരുക്കുന്നു കൂടോന്നിതാ...ആ....ആ
ഒരുക്കുന്നു കൂടോന്നിതാ
മലര്‍ക്കൊമ്പില്‍ ഏതോ കുയില്‍
കടല്‍ പെറ്റൊരീ മുത്തു ഞാനെടുക്കും


കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ
മധുരമായ്‌ പാടും മണി ശംഖുകളായ്
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ


തഴുകുന്ന നേരം പൊന്നിതളുകള്‍ കൂമ്പുന്ന
മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ

തഴുകുന്ന നേരം പൊന്നിതളുകള്‍ കൂമ്പുന്ന
മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ

ഒരു നാടന്‍ പാട്ടായിതാ
ഒരു നാടന്‍ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടല്‍ത്തിരയാടുന്നിതീ മണലില്‍

കാതില്‍തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ
മധുരമായ്‌ പാടും മണി ശംഖുകളായ്
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ


Download

No comments:

Post a Comment