Monday, January 9, 2012

മേലേവിണ്ണിന്‍ (Melevennin)

ചിത്രം:ഏഴുപുന്നതരകന്‍ (Ezhupunnatharakan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:കെ.എസ്.ചിത്ര

മേലേവിണ്ണിന്‍ മുറ്റത്താരീ വെള്ളിത്തിങ്കള്‍ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ
ഓട്ടുരുളി കുമ്പിള്‍ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങള്‍
മിന്നാമിന്നി പൂവായ്‌ കോര്‍ത്തതാരോ
ചിറ്റും ചിലമ്പൊലിയുമായ്‌ ചുറ്റിവരും പീലിതെന്നല്‍
സന്ധ്യാനാമം ചൊല്ലി കേള്‍ക്കും നേരം

മേലേവിണ്ണിന്‍ മുറ്റത്താരീ വെള്ളിത്തിങ്കള്‍ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ

ആ  ആ  ആ  ആ  ആ  ആ
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ് മ്  മ് 

പത്തുവര്‍ണ്ണ തിരിയിട്ട്‌ കുത്തുവിളക്കാരോ നീട്ടി ഗായത്രി മന്ത്രം ചൊല്ലി ഞാന്‍
പാരിജാതപൂക്കള്‍ചൂടി കോടിമഞ്ഞിന്‍ചേലചുറ്റി
ആരേയോ സ്വപ്നം കണ്ടു ഞാന്‍
പൂങ്കാറ്റിന്‍ കൈകള്‍തൊട്ടു ലോലാക്കിന്‍ താളംകേട്ടു
പൊന്‍പൂവിന്‍ നാണം കണ്ടു തീരാപൂന്തേനും ഉണ്ടു
ലോലമാം പൂവെയില്‍ പീലികള്‍ കണ്ടു ഞാന്‍

മേലേവിണ്ണിന്‍ മുറ്റത്താരീ വെള്ളിത്തിങ്കള്‍ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ

അല്ലിമുകില്‍ താമ്പാളത്തില്‍ ചന്ദനവും ചാന്തും വാങ്ങി
പൂമെയ്യില്‍ മെല്ലേ തൊട്ടു ഞാന്‍
ആട്ടുതൊട്ടില്‍ പാട്ടുംപാടി അല്ലിമലരൂഞ്ഞാലാടി
പൂവാക തോപ്പില്‍ നില്‍പ്പൂ ഞാന്‍
പൊന്നാമ്പല്‍ തുമ്പില്‍ വീഴും മാരിപ്പൂമുത്തും തേടി
മിന്നാരക്കാറ്റില്‍ മിന്നും മഞ്ചാടി പൂവും നുള്ളി
നീലവാല്‍ തുമ്പിയായ്‌ മെല്ലെ ഞാന്‍ പാറവേ

മേലേവിണ്ണിന്‍ മുറ്റത്താരീ വെള്ളിത്തിങ്കള്‍ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ
ഓട്ടുരുളി കുമ്പിള്‍ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങള്‍
മിന്നാമിന്നി പൂവായ്‌ കോര്‍ത്തതാരോ
ചിറ്റും ചിലമ്പൊലിയുമായ്‌ ചുറ്റിവരും പീലിതെന്നല്‍
സന്ധ്യാനാമം ചൊല്ലി കേള്‍ക്കും നേരം

Download

No comments:

Post a Comment