Saturday, January 7, 2012

ചിത്തിരരാവ്

ചിത്തിരരാവ്

ചിത്തിര പൂവിട്ട പുണ്ണ്യ വസന്തമേ
മഞ്ഞണി കൊമ്പിലെ മഞ്ഞ മന്ദാരമേ
നിന്‍ മിഴികോണിലിന്നെന്തിനീ പരിഭവം
നിന്‍ മൊഴിക്കൂട്ടുകള്‍ക്കെന്തേയീ മൗനം

വര്‍ണ്ണങ്ങള്‍ വിടരും നിന്‍ മനോവാടിയില്‍
ഒരു വേഴാമ്പലായ് ഞാന്‍ വന്നണഞ്ഞു
അന്നൊരാ സന്ധ്യതന്‍ പൂമര ചില്ലയില്‍
കൂടുകൂട്ടും ഇണ കിളികളായ് നാം

കാതര മിഴികളില്‍ കണ്ണുനീര്‍ തുള്ളികള്‍
കാമിനി നിന്‍ ചൊടികളില്‍ കറുകനാമ്പ്
ഗന്ധര്‍വ ഗീതിക പാടുമീ രാവിന്റെ
മാറിലെ മണിമുത്ത് മൗനമായ് പുല്‍കി ഞാന്‍

No comments:

Post a Comment