Friday, January 6, 2012

ഒരു പൂവിതളിന്‍ (Oru Poovithalin)

ചിത്രം:അഗ്നിദേവന്‍ (Agnidevan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

അക്ഷര നക്ഷത്രം കോര്‍ത്ത ജപമാലയും കയ്യിലേന്തി
അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത മനസ്സാം ശംഖുമൂതി
ജന്മഗേഹം വിട്ടിറങ്ങി പോരുമഭയാര്‍ത്ഥിയാമെന്‍
ഭിക്ഷാ പാത്രത്തില്‍ നിറക്കുക നിങ്ങള്‍ ഇത്തിരി സ്നേഹാമൃതം

ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിന്‍

പെയ്തൊഴിഞ്ഞ വാനവും അകമെരിഞ്ഞ ഭൂമിയും
മതി മറന്നു പാടുമെന്റെ ശ്രുതിയിടഞ്ഞ ഗാനവും
പാരിന്നാര്‍ദ്രമായ് തലോടി ആ ഭവാന്റെ പാദം തേടി
ഞാനെന്‍ ശ്യാമ ജന്മം ശുഭ സാന്ദ്രമാക്കവേ

ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ
ഒരു പൂവിതളിന്‍

ഈ അനന്ത തീരവും ഇടറി നിന്ന കാലവും
വഴി മറന്ന യാത്രികന്റെ മൊഴി മറന്ന മൗനവും
ഉള്ളില്‍ വീണലിഞ്ഞു ചേരും ഈ മുഹൂര്‍ത്തമെന്നെ നിന്റെ
കാല്‍ക്കല്‍ വീണ പൂക്കള്‍ പോലെ ധന്യമാക്കവേ

ഒരു പൂവിതളിന്‍ നറു പുഞ്ചിരിയായ്‌ നിറമാര്‍ന്ന ചന്ദ്രികയായ്
ഇനിയെന്‍ മനസ്സിന്‍ കുളിരോര്‍മകളില്‍ വരൂ നിറഞ്ഞ സായം സന്ധ്യേ

Download

No comments:

Post a Comment