Thursday, January 5, 2012

മാണിക്യ വീണയുമായെന്‍ (Manikkya Veenayumayen)

ചിത്രം:കാട്ടുപൂക്കള്‍ (Kattupookkal)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്‌ 

മാണിക്യ വീണയുമായെന്‍ മനസ്സിന്റെ താമര പൂവിലുണര്‍ന്നവളെ
പാടുകില്ലേ വീണ മീട്ടുകില്ലേ നിന്റെ വേദന എന്നോടു ചോല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

എന്‍മുഖം കാണുമ്പോള്‍ നിന്‍ കണ്‍മുനകളില്‍ എന്തിത്ര കോപത്തിന്‍ സിന്ദൂരം
എന്നടുതെത്തുമ്പോള്‍ എന്തു ചോദിക്കിലും എന്തിനാണെന്തിനാണീ മൗനം
എന്നടുതെത്തുമ്പോള്‍ എന്തു ചോദിക്കിലും എന്തിനാണെന്തിനാണീ മൗനം

മാണിക്യ വീണയുമായെന്‍ മനസ്സിന്റെ താമര പൂവിലുണര്‍ന്നവളെ
പാടുകില്ലേ വീണ മീട്ടുകില്ലേ നിന്റെ വേദന എന്നോടു ചോല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

മഞ്ഞുപൊഴിഞ്ഞല്ലോ മാമ്പൂകൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍വെയില്‍ വന്നല്ലോ
നിന്‍ മുഖതെന്നോ മറഞ്ഞൊരാ പുഞ്ചിരി എന്നിനി എന്നിനി കാണും ഞാന്‍
നിന്‍ മുഖതെന്നോ മറഞ്ഞൊരാ പുഞ്ചിരി എന്നിനി എന്നിനി കാണും ഞാന്‍

മാണിക്യ വീണയുമായെന്‍ മനസ്സിന്റെ താമര പൂവിലുണര്‍ന്നവളെ
പാടുകില്ലേ വീണ മീട്ടുകില്ലേ നിന്റെ വേദന എന്നോടു ചോല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേDownload

No comments:

Post a Comment