Wednesday, January 11, 2012

നീലാംബരി



നീലാംബരി

രാവിന്റെ വിരിമാറില്‍ നീലാംബലായ് സഖീ
നിലാവിന്റെ വെണ്‍ പുഷ്പ്പം ചൂടി നാണത്താല്‍
സുവര്‍ണ്ണ മേഘമേ ചൈത്ര നിലാവേ ഈ മെയ്യില്‍
കനക സ്വപ്നം പെയ്യിക്കുന്നതാരുടെ നയനങ്ങള്‍

കുളിര്‍ചൂടും അലയിടും പൂക്കാലം എന്നുമീ
പൂവാട അണിയിക്കാന്‍ കാത്തു നില്പൂ
പൂക്കളില്‍ ഉതിരുന്ന ചുംബനം ഏറ്റു
പ്രണയ ശയ്യയില്‍ വീണുടയുന്നതെന്‍ മനമോ

കൊട്ടരവാതില്‍ തുറന്നുവല്ലോ മെല്ലെ
നിന്‍ പാദസരത്തിന്‍ കൊഞ്ചല്‍ കേട്ടു ഞാനാ വേളയില്‍
വിളയാടാന്‍ പതിയെ എന്‍ മാറിന്റെ ചൂടില്‍
നൂറുസ്വപ്‌നങ്ങള്‍ തീര്‍ക്കുവതല്ലോ എന്‍ പ്രിയതമന്‍

ചന്ദന പുഴ ഒഴുകുമീ മിഴികളില്‍ ഓര്‍മ്മകള്‍ തന്‍ താരാട്ട്
കാതില്‍ ആരോ മധുരുമായ് ഒതുവതെന്തോ
പ്രാണപ്രേയസീ നിന്‍ പ്രണയകാവ്യം
വീണുടഞ്ഞു വിണ്ണിലെ താരക മുത്തുകള്‍ 

No comments:

Post a Comment