Tuesday, January 10, 2012

വണ്ണാത്തിപ്പുഴയുടെ തീരത്ത് (Vannathipuzhayude Theerath)

ചിത്രം:കളിയാട്ടം (Kaliyattam)
രചന:കൈതപ്രം
സംഗീതം:കൈതപ്രം
ആലാപനം:യേശുദാസ്‌

വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത്
സ്വപ്നം കണ്ടിറങ്ങിവന്നോളെ ചെമ്മാനപൂമുറ്റം നിറയെ
മണി മഞ്ചാടിവാരിയെറിഞ്ഞോളെ
കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ
കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ
മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ നിലാവിലൊരുങ്ങി മയങ്ങണപെണ്ണേ
കണ്ണാടി തിങ്കൾകണ്ണാടി
തിങ്കൾകണ്ണാടി നോക്കും നേരത്ത് നാടോടികഥയുടെ
വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത്

ആ… ആ….ആ....ആ.....ആ.....ആ.....ആ.....ആ

തിരുവാതിരയിൽ ശ്രീപാർവ്വതിയായ് പെണ്ണേ നീ ഈരാത്രിയിലാരെതേടുന്നു
ശ്രീമംഗലയായ് വനമല്ലികയായ് പൂമാലക്കാവിൽ നീ ഇന്നെന്തിനു വന്നു
നീരാട്ടിനിറങ്ങും ശിവ പൗര്‍ണ്ണമിയല്ലെ നീ നീരാഞ്ജനമെരിയും 
നിൻ മോഹങ്ങളിൽ ഞാനില്ലെ
നീരാട്ടിനിറങ്ങും ശിവ പൗര്‍ണ്ണമിയല്ലെ നീ നീരാഞ്ജനമെരിയും
നിൻ മോഹങ്ങളിൽ ഞാനില്ലെ
കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയപൊന്നരയോടെ
കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയപൊന്നരയോടെ
കാൽത്തളകൊഞ്ചിയ നാണംപോലെ നിലാവിലൊരുങ്ങിമയങ്ങണകണ്ണേ

കണ്ണാടി തിങ്കൾകണ്ണാടി
തിങ്കൾകണ്ണാടി നോക്കും നേരത്ത് നാടോടികഥയുടെ
വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത്

ആ… ആ….ആ....ആ.....ആ.....ആ.....ആ.....ആ

തൃക്കാർത്തികയിൽ നിറദീപവുമായ് കളിയാട്ടക്കടവിൽ നീയാരെതിരയുന്നു
അണിമെയ് നിറയെ അലങ്കാരവുമായ് ഏകാകിനിയായ് നീയിന്നാരെതേടുന്നു
കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം തോറ്റംപാട്ടിടറും 
നിന്നിടനെഞ്ചിൽ ഞാനില്ലെ

കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം തോറ്റംപാട്ടിടറും 
നിന്നിടനെഞ്ചിൽ ഞാനില്ലെ

പൂരംകുളിയുടെ പൂവിളിപോലെ പൂവിലുറങ്ങിയ ഗന്ധം പോലെ
പൂരംകുളിയുടെ പൂവിളിപോലെ പൂവിലുറങ്ങിയ ഗന്ധം പോലെ
മാരൻമീട്ടും തംബുരുപോലെ നിലാവിലൊരുങ്ങിമയങ്ങണ കണ്ണേ

വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടിനോക്കും നേരത്ത്

Download

No comments:

Post a Comment