Sunday, October 3, 2010

മേഘം പൂത്തു തുടങ്ങി (Megham Poothu Thudangi)

ചിത്രം:തൂവാനതുമ്പികള്‍ (Thoovanathumbikal)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ആലാപനം:യേശുദാസ്‌

മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
ആരാരെ ആദ്യമുണര്‍ത്തി ആരാരുടെ നോവു പകര്‍ത്തി
ആരാരെ ആദ്യമുണര്‍ത്തി ആരാരുടെ നോവു പകര്‍ത്തി
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ
അറിയില്ലല്ലോ അറിയില്ലല്ലോ
മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം

എരിവേനല്‍ ചൂടിന്റെ കഥയാകെ മറന്നു ഒരു ധന്യ ബിന്ദുവില്‍ കാലമലിഞ്ഞു
എരിവേനല്‍ ചൂടിന്റെ കഥയാകെ മറന്നു ഒരു ധന്യ ബിന്ദുവില്‍ കാലമലിഞ്ഞു
പുതുമണ്ണിന്‍ സ്വപ്നം പുല്‍കൊടികളായ് ഉണരും അവ പിന്നെ പൂക്കളങ്ങളാകും
വളര്‍ന്നേറും വനമാകും വളര്‍ന്നേറും വനമാകും

മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം

അലകടല്‍തിരവര്‍ഷം മദം കൊണ്ടു വളര്‍ന്നു
അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു
അലകടല്‍തിരവര്‍ഷം മദം കൊണ്ടു വളര്‍ന്നു
അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു
പരിരംഭണത്തിന്റെ രതിഭാവമെന്നും പകരുമീ സാഗരത്തിന്‍ ഗാനം
നിത്യഗാനം മര്‍ത്യ ദാഹം നിത്യഗാനം മര്‍ത്യ ദാഹം

മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
ആരാരെ ആദ്യമുണര്‍ത്തി ആരാരുടെ നോവു പകര്‍ത്തി
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ 
അറിയില്ലല്ലോ അറിയില്ലല്ലോ
മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം 



Download

No comments:

Post a Comment