Sunday, December 25, 2011

എതോ നിദ്രതന്‍ (Etho Nidrathan)

ചിത്രം:അയാള്‍ കഥ എഴുതുകയാണ് (Ayal Kadha Ezhuthukayanu)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍ ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി
തളിരിലത്തുമ്പില്‍ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ്‌
മൃദു പദമോടെ മധു മന്ത്രമോടെ അന്നെന്നരികില്‍  വന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍

ആവഴിയോരത്ത്‌ അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവെന്നോ
ആവഴിയോരത്ത്‌ അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവെന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു നിന്‍ ഉള്ളം തുറന്നുവെന്നോ
അരുമയാം ആ മോഹ പൊന്‍തൂവലൊക്കെയും
പ്രണയനിലാവായ്‌ പൊഴിഞ്ഞുവെന്നോ
എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല

എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍

ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലഴിയായ്‌ നെഞ്ചില്‍ നിറച്ചുവെന്നോ
ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലഴിയായ്‌ നെഞ്ചില്‍ നിറച്ചുവെന്നോ
അതിലൂറുമമൃതകണങ്ങള്‍ കോര്‍ത്തു നീ അന്നും കാത്തിരുന്നെന്നോ
അകതാരില്‍ കുറുകിയ വെണ്‍പ്രാക്കളൊക്കെയും
അനുരാഗ ദൂതുമായ്‌ പറന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല

എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍ ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി
തളിരിലത്തുമ്പില്‍ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ്‌
മൃദു പദമോടെ മധു മന്ത്രമോടെ അന്നെന്നരികില്‍  വന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍



Download

No comments:

Post a Comment