Thursday, December 29, 2011

അളകാപുരിയില്‍ (Alakapuriyil)

ചിത്രം:തുടര്‍ക്കഥ (Thudarkkatha)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എസ.പി.വെങ്കിടേഷ് 
ആലാപനം: എം.ശ്രീകുമാര്‍ ,ചിത്ര

അളകാപുരിയില്‍ അഴകിന്‍ വനിയില്‍ ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും
കുളുര്‍നിഴലെഴും വഴികളില്‍ വരവേല്‍ക്കുവാന്‍
കിളിമൊഴികളായ് അരുമയാം സ്വരവന്ദനം മതിമുഖീ നിന്‍ പ്രമദവനികയില്‍

രാജസദസ്സില്‍ ഞാനണയുമ്പോള്‍ ഗാനവിരുന്നിന്‍ ലഹരികളില്‍
ഞാനറിയാതെ പാടുവതുണ്ടാം രാജകുമാരീ ഉണരുണരൂ
സുരതരുപുഷ്പശോഭമാം മിഴികള്‍ തെരുതെരെ എന്നെയാര്‍ദ്രമായ് തഴുകും
വരികയായി‍ ഹൃദയവനികയില്‍

അളകാപുരിയില്‍ അഴകിന്‍ വനിയില്‍ ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും

നീ മടിചേര്‍ക്കും വീണയിലെന്‍ പേര്‍ താമരനൂലില്‍ നറുമണിപോല്‍
നീയറിയാതെ കോര്‍ത്തരുളുന്നൂ രാജകുമാരാ വരു വരു നീ
മധുരമൊരാത്മഹര്‍ഷമാ മൊഴിയില്‍ മധുകണമായി മാറുമാ നിമിഷം
വരികയായി പ്രമദവനികയില്‍

അളകാപുരിയില്‍ അഴകിന്‍ വനിയില്‍ ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും
കുളുര്‍നിഴലെഴും വഴികളില്‍ വരവേല്‍ക്കുവാന്‍
കിളിമൊഴികളായ് അരുമയാം സ്വരവന്ദനം മതിമുഖീ നിന്‍ പ്രമദവനികയില്‍
അളകാപുരിയില്‍ അഴകിന്‍ വനിയില്‍ ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും

Download

No comments:

Post a Comment