Saturday, December 31, 2011

ജൂണിലെ നിലാമഴയില്‍ (Junile Nilamazhayil)

ചിത്രം:നമ്മള്‍ തമ്മില്‍ (Nammal Thammil)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌,സുജാത

ജൂണിലെ നിലാമഴയില്‍ നാണമായ്  നനഞ്ഞവളേ
ജൂണിലെ നിലാമഴയില്‍ നാണമായ്  നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായ്  ഒരു ലോലമാം നറുതുള്ളിയായ്
നിന്റെ നെറുകിലുരുകുന്നതെന്‍ ഹൃദയം
ജൂണിലെ നിലാമഴയില്‍ മഴയില്‍ മഴയില്‍ മഴയില്‍

പാതിചാരും നിന്റെ കണ്ണിന്‍ നീലജാലകമോ
മാഞ്ഞുപോകും മാരിവില്ലിന്‍ മൗനഗോപുരമോ
പ്രണയം തുളുമ്പും ഓര്‍മ്മയില്‍ വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നില്‍ക്കുമഴകേ നീ എനിക്കു പുണരാന്‍ മാത്രം

ജൂണിലെ നിലാമഴയില്‍ നാണമായ്  നനഞ്ഞവളേ

നീ മയങ്ങും മഞ്ഞുകൂടെന്‍ മൂകമാനസമോ
നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യമോതിരമോ
ഇതളായ്  വിരിഞ്ഞ പൂവുപോല്‍ ഹൃദയം കവര്‍ന്നു തന്നു നീ
ഒരുങ്ങി നില്‍ക്കുമുയിരെ നീയെനിക്കു നുകരാന്‍ മാത്രം

ജൂണിലെ നിലാമഴയില്‍ നാണമായ്  നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായ്  ഒരു ലോലമാം നറുതുള്ളിയായ്
നിന്റെ നെറുകിലുരുകുന്നതെന്‍ ഹൃദയം



Download

1 comment:

  1. സംഗീതത്തില്‍ മയങ്ങീടുന്ന,സംഗീതത്തെ ഒരു സാന്ത്വനമായി കാണുന്ന ,സംഗീതത്തെ പ്രാണനെന്നപോല്‍ സ്നേഹിച്ചീടുന്ന ഒരു കുഞ്ഞു മഴതുള്ളിയാണ് ഞാനും ..നാദം ബ്രഹ്മമാണ്. നിലാവുകളുടെ സംഗീതപ്പെരുമഴ തന്നെയാണ് ഈ ബ്ലോഗ്‌...ഒരു കവിഭാവന എന്ന പോല്‍ എന്‍റെ മനസ്സിനെ തൊട്ടു തലോടുന്ന ഒരുപാട് നല്ല ഗാനങ്ങളുണ്ട് ഈ നാദബ്രഹ്മ്മത്തില്‍.....തുടര്‍ന്നും നല്ല പാട്ടുകള്‍ പ്രതീക്ഷിച്ചീടുന്നു...

    ReplyDelete