Saturday, December 31, 2011

പിന്നെയും പിന്നെയും ആരോ (Pinneyum Pinneyum Aro)

ചിത്രം:കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (Krishnagudiyil Oru Pranayakalathu) 
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌

പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍ വേണുവൂതുന്ന മൃദുമന്ത്രണം
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം
പടി കടന്നെത്തുന്ന പദനിസ്വനം‌

പുലര്‍നിലാ ചില്ലയില്‍ കുളിരിടും മ‍ഞ്ഞിന്റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലമീ തെന്നലെന്‍ കരളിലെ തന്തിയില്‍ അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം
താനേ തുറക്കുന്ന ജാലകച്ചില്ലില്‍ നിന്‍ തെളിനിഴല്‍ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ ആരോ ആരോ

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍ നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ കുസൃതിയാല്‍ മൂളിപ്പറന്നതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം

പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍ വേണുവൂതുന്ന മൃദുമന്ത്രണം
പിന്നെയും പിന്നെയും ആരോ ആരോ ആരോ

Download

1 comment:

  1. കാത്തിരിപ്പിന്റെ ഒരു സുഖം എവിടെയോ അലയടിക്കുന്നു.Romantic Hits of വിദ്യാസാഗര്‍- ആ ലിസ്റ്റില്‍ എന്നും ഈ ഗാനത്തിന് ഒരിടമുണ്ട്‌.സംഗീതത്തിന്റെ സൂര്യന്‍ ..ആഴക്കടലിന്റെ കൊടുമുടിയില്‍ വന്നു നില്‍ക്കുന്ന നമ്മുടെ ഗാനഗന്ധര്‍വന്‍ യേശുദാസ്‌.....യേശുദാസിന്റെ ഒരു പാട്ടു പോലും കേള്‍ക്കാതെ നമ്മിലൂടെ ഒരു ദിവസവും കടന്നു പോകുന്നില്ല....വിരഹത്തിനു ഏറെ നൊമ്പരം വിടര്‍ത്തി,പ്രണയത്തിനു ഏറെ വര്‍ണങ്ങള്‍ ഏകി,കാത്തിരിപ്പിനു ഏറെ പ്രതീക്ഷകള്‍ നല്‍കി ......യേശുദാസിന്റെ പാട്ടുകള്‍ നമ്മുടെ മനസ്സിനെ തൊട്ടറിയുന്നു എന്നും.

    ReplyDelete