Monday, December 19, 2011

സിന്ദൂരസന്ധ്യേ പറയൂ (Sindhoorasandhye Parayoo)

                                                      250 ന്റെ നിറവില്‍

                             കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തുടങ്ങി വെച്ച ഈ കൊച്ചു സംഗീത ലോകത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഈ ചൈത്രനിലാവിന്റെ 250 ശിഖരങ്ങള്‍ ഇവിടെ പൂര്‍ത്തിയാകുകയാണ്.ഇതിനു പ്രചോദനമായിട്ടുള്ളവരെയെല്ലാം ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു.നാദം ബ്രഹ്മമാണ്.ഈശ്വര വരദാനമാണ്.ഇരുന്നൂറ്റി അന്‍പതാമത്തെ ഗാനം എന്നും എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒന്നായിരിക്കണം എന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.ഇരുട്ടിലേക്ക് വീണ ഭൂമിദേവിക്ക്  വെള്ളി വര്‍ണ്ണം വാരി വിതറി എന്നും കൂട്ടായിരുന്ന    ചൈത്രനിലാവിനു സംഗീതത്തിന്റെ കൂട്ടുണ്ടായിരുന്നു.രാവും നിലാപൂവും സംഗീതത്തില്‍ മുങ്ങികുളിച്ചിരുന്ന ഓര്‍മകള്‍ക്ക് ഈ കൊച്ചു ലോകം സാക്ഷിയായിരുന്നു.പകലിനെ കൈവെടിഞ്ഞു പോയ സിന്ധൂര സന്ധ്യക്ക് ഓര്‍മകളുടെ കിളി കൊഞ്ചല്‍ കൂട്ടായിരുന്നു.ഇനിയുമൊരു പുലരി പൂവിടുമെന്‍ മനതാരില്‍ നിന്നോര്‍മകള്‍ തന്‍ കാലൊച്ച പുഞ്ചിരിക്കും.എന്നെ സഹായിച്ച എല്ലാവരെയും മനസ്സില്‍ മഴവില്ലുകള്‍ തീര്‍ത്ത് ഓര്‍ത്തെടുക്കുന്നു ഞാനീ വേളയില്‍ ..നന്ദി...

ചിത്രം:ദീപസ്തംബം മഹാശ്ചര്യം (Deepasthambam Mahascharyam)
രചന:യൂസഫലി കേച്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌

സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
അതോ രാവിന്റെ മാറിലടിഞ്ഞോ നിന്‍പൂങ്കവിളും നനഞ്ഞോ
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ

നിഴലേ ഞാന്‍ നിന്നെ പിന്‍തുടരുമ്പോള്‍ നീങ്ങുകയാണോ നീ
അകലേ നീങ്ങുകയാണോ നീ
അഴലേ നിന്നില്‍ നിന്നകലുമ്പോളെല്ലാം
അടുക്കകയാണോ നീ എന്നിലേക്കടുക്കുകയാണോ നീ
ഓ   ഓ   ഓ   ഓ

സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ

മാനസം ചുംബിച്ച മന്ദാരവല്ലിയില്‍ മിഴിനീര്‍ മുകുളങ്ങളോ
അതോ കവിയും കദനങ്ങളോ
ആട്ടവിളക്കിന്റെ ഇടറുന്ന നാളത്തില്‍ നടനെന്നും ഒരു പാവയോ
വിധി ചലിപ്പിക്കും വെറും പാവയോ
ഓ   ഓ   ഓ   ഓ

സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
അതോ രാവിന്റെ മാറിലടിഞ്ഞോ നിന്‍പൂങ്കവിളും നനഞ്ഞോ
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ



Download

No comments:

Post a Comment