Friday, February 25, 2011

ഈറന്‍ മേഘം (Eran Megham)

ചിത്രം:ചിത്രം (Chithram)
രചന:ഷിബു ചക്രവര്‍ത്തി
സംഗീതം:കണ്ണൂര്‍ രാജന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ 

ഈറന്‍ മേഘം പൂവും കൊണ്ട് പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരീ നിന്നെ കണ്ടു ഞാന്‍
ഈറന്‍ മേഘം പൂവും കൊണ്ട് പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരീ നിന്നെ കണ്ടു ഞാന്‍

ആ ആ ആ ആ ആ ആ ആ ആ ആ

മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്
പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍
ആ ആ ആ ആ ആ ആ ആ ആ ആ
വാനിടം മംഗളമാലപിക്കേ ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും

ഈറന്‍ മേഘം പൂവും കൊണ്ട് പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരീ നിന്നെ കണ്ടു ഞാന്‍

വെണ്‍‌മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍
നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍ മുത്തം കൊണ്ടു കുറിചാര്‍ത്തിക്കും ഞാന്‍
ആ ആ ആ ആ ആ ആ ആ ആ ആ
വേളിക്കു ചൂടുവാന്‍ പൂ പോരാതെ മാനത്തും പിച്ചകപ്പൂ വിരിഞ്ഞു

ഈറന്‍ മേഘം പൂവും കൊണ്ട് പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരീ നിന്നെ കണ്ടു ഞാന്‍

മ്  മ്  മ്   മ്   മ്  മ്  മ്  മ്   മ്   മ് 
മ്  മ്  മ്   മ്   മ്  മ്  മ്  മ്   മ്   മ് 
രാരി രാരി രാരിരോ
രാരി രാരി രാരിരോ

Download

No comments:

Post a Comment