Thursday, February 24, 2011

ഒരു രാജമല്ലി വിടരുന്നപോലെ (Oru Rajamalli Vidarunna Pole)

ചിത്രം:അനിയത്തിപ്രാവ് (Aniyathipravu)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ

ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം

തനിച്ചുപാടിയപാട്ടുകളെല്ലാം നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ മുല്ലക്കാടെവിടെ ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം

ഓഹോഹോ..ഏഹെഹേ ഹേ
തെളിഞ്ഞുവോ കവിള്‍ച്ചെണ്ടിലും നാണം അലിഞ്ഞുവോ കിളിക്കൊഞ്ചല്‍ കേട്ടനെഞ്ചകം

നിറഞ്ഞുതൂവിയ മാത്രകളെല്ലാം നിനക്കായ് വെണ്മണി മുത്തുകളാക്കി
താമരയില്‍ കന്നിപ്പൂവിതളില്‍ എന്നെച്ചേര്‍ത്തൊന്നു പുല്കിനീ മയങ്ങുകില്ലേ

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ
മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്

Download

No comments:

Post a Comment