Thursday, February 24, 2011

ലല്ലലം ചൊല്ലുന്ന (Lallalam Chollunna)

ചിത്രം:വിയറ്റ്നാം കോളനി (Vietnam Colony)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ വേടന്‍ കുരുക്കും കടംകഥ ഇക്കഥ
ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ ഇല്ലെങ്കില്‍ സുല്ലെങ്കില്‍ ഇല്ലില്ല സമ്മാനം
നീലക്കുരുവികളും ചോലപ്പറവകളും
മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
ഇത്തിരി വിത്തെറിഞ്ഞു ഒത്തിരി കൊത്തെറിഞ്ഞു
പക്ഷികള്‍ വന്നണഞ്ഞു പാവങ്ങള്‍ എന്തറിഞ്ഞു
കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി
തച്ചും ചിറകിട്ടടിച്ചും ആപാവങ്ങള്‍ ആ വലക്കുള്ളില്‍ കുഴഞ്ഞു പോയി
നീലക്കുരുവികളും ചോലപ്പറവകളും
മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു

വേടന്‍ വരുന്നേ കാടന്‍ വരുന്നേ കൂടൊരു മാടന്‍ ഉണ്ടേ കൂട്ടരും കൂടെ ഉണ്ടേ
കാടും കിടുക്കി മേടും കുലുക്കി ചാടി തിമിര്‍ത്തുണുണ്ടേ ആയുധം കയ്യിലുണ്ടേ
കല്ലേലെല്ലാം രാകുന്നേ കത്തിക്കു വായ്ത്തല ഏറ്റുന്നേ
ചുള്ളീം കൊള്ളീം കൂട്ടുന്നേ കത്തിക്കു തീയെല്ലാം കൂട്ടുന്നേ
വെള്ളം തിളക്കുമ്പം ഉള്ളം പിടയ്ക്കുമ്പം പൈങ്കിളിപ്പാവങ്ങള്‍ എന്തു ചെയ്യും
ആരുണ്ടൊരുത്തരം കണ്ടെടുക്കാന്‍

ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ വേടന്‍ കുരുക്കും കടംകഥ ഇക്കഥ
ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ ഇല്ലെങ്കില്‍ സുല്ലെങ്കില്‍ ഇല്ലില്ല സമ്മാനം

മാനത്തു നിന്നും മാടത്ത ഒന്നാ നേരത്തു വന്നിറങ്ങി താഴേ പറന്നിറങ്ങി
ആ വലയ്ക്കുള്ളില്‍ ജീവന്‍ കൊതിയ്ക്കും പ്രാണങ്ങളോടു ചൊല്ലി ഒന്നിച്ചു നിന്നുകൂടേ
വേറേ വേറേ ആകുമ്പോള്‍ വേലകളെല്ലാം പാഴല്ലേ
ലല്ലേ ലല്ലേ ലാ ലല്ല ലല്ലേ ലല്ലേ ലാ ലല്ല
ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
കണ്ണും മിഴിച്ചങ്ങ് കാടന്മാര്‍ നിന്നപ്പോള്‍ ആ വല വീണു തലയ്ക്കം മീതേ
കാടത്തം സ്വന്തം വലയ്ക്കകത്തായി ഹഹഹ

നീലക്കുരുവികളും ചോലപ്പറവകളും
മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
ലാലല ലാലല ലാ ലല ലാലല ലാലല ലാ

Download

No comments:

Post a Comment