Monday, February 21, 2011

മറക്കുമോ നീയെന്റെ (Marakkumo Neeyente)

ചിത്രം:കാരുണ്യം (Karunyam)
രചന:കൈതപ്രം
സംഗീതം:കൈതപ്രം
ആലാപനം:യേശുദാസ്‌

മ്  മ്  മ്  മ്  മ്  മ്  ആ ആ ആ ആ ആ ആ

മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം
മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളെ
കാണുമ്പോള്‍ എല്ലാം മറക്കുന്ന ഹൃദയമേ

മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം

തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയില്‍ എഴുതിയ ചിത്രങ്ങള്‍ മറന്നുപോയോ
തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയില്‍ എഴുതിയ ചിത്രങ്ങള്‍ മറന്നുപോയോ
വടക്കിനി കോലായില്‍ വിഷു വിളക്കറിയാതെ ഞാന്‍ തന്ന കൈനേട്ടമോര്‍മ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു മനസ്സിലെ നൂറു നൂറു മയില്‍പ്പീലികള്‍

മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം

ഒന്നു തൊടുമ്പോള്‍ നീ താമരപ്പൂ പോലെ മിഴികൂമ്പി നിന്നൊരാ സന്ധ്യകളും
ഒന്നു തൊടുമ്പോള്‍ നീ താമരപ്പൂ പോലെ മിഴികൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിന്‍ ആയിരം നാവുള്ള സാന്ത്വനവും
മറക്കാന്‍ കൊതിച്ചാലും തിരി നീട്ടി ഉണര്‍ത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയ നൊമ്പരം

മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളെ
കാണുമ്പോള്‍ എല്ലാം മറക്കുന്ന ഹൃദയമേ ഹൃദയമേ
മറക്കാം എല്ലാം നമുക്കിനി മറക്കാം

Download

No comments:

Post a Comment