Wednesday, November 3, 2010

ഗോപാംഗനേ(Gopangane)

ചിത്രം:ഭരതം(Bharatham)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

ഗോപാംഗനേ.. ഗോപാംഗനേ
ആത്മാവിലെ.. ആത്മാവിലെ
സ്വരമുരളിയിലൊഴുകും..സ്വരമുരളിയിലൊഴുകും
നിസ നിസ സഗമപനിസഗാ സഗമപനിസഗാ
മഗസനിസ പനി മപ ഗമപനിസനി പമ
ഗമപമഗ പമഗ സനി സപ നി സമഗ
സഗ . . . . .
ആ . ആ . .ആ . . ആ . . . . . . . . . . . . . . . . . .

ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയില്‍ പാലോലുമെന്‍ വര മംഗള കലികേ
രാധികേ വരൂ വരൂ നിലാവിന്‍ പാര്‍വള്ളിയിലാടാന്‍
ഓമനേ വരൂ വരൂ വസന്തം പൂന്തേന്‍ ചോരാറായ്
കരവീര തളിരിതളില്‍ മാകന്ദ പൊന്നിലയില്‍
രാസലോല യാമമാകെ തരളിതമായ്
ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയില്‍ പാലോലുമെന്‍ വര മംഗള കലികേ

നീലാംബരിയില്‍ താനാടും വൃന്ദാവനികള്‍ പൂക്കുമ്പോള്‍
നീലാംബരിയില്‍ താനാടും വൃന്ദാവനികള്‍ പൂക്കുമ്പോള്‍
ഇന്നെന്‍ തോഴി ഹൃദയം കവിയും ഗാനം വീണ്ടും പാടാം ഞാന്‍
കാളിന്ദി അറിയുന്ന ശൃംഗാര വേഗങ്ങളില്‍

ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയില്‍ പാലോലുമെന്‍ വര മംഗള കലികേ

മാധവമാസം നിറമേകും യമുനാ പുളിനം കുളിരുമ്പോള്‍
മാധവമാസം നിറമേകും യമുനാ പുളിനം കുളിരുമ്പോള്‍
ഇന്നെന്‍ തോഴി അകലെ സഖികള്‍ മുത്തും മലരും തേടുമ്പോള്‍
ആരോരും അറിയാത്ത കൈവല്യമേകാം വരൂ

ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയില്‍ പാലോലുമെന്‍ വര മംഗള കലികേ
രാധികേ വരൂ വരൂ നിലാവിന്‍ പാര്‍വള്ളിയിലാടാന്‍
ഓമനേ വരൂ വരൂ വസന്തം പൂന്തേന്‍ ചോരാറായ്
കരവീര തളിരിതളില്‍ മാകന്ദ പൊന്നിലയില്‍
രാസലോല യാമമാകെ തരളിതമായ്
ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയില്‍ പാലോലുമെന്‍ വര മംഗള കലികേ
ആ..ആ...ആ....ആ....ആ..ആ.....



Download

No comments:

Post a Comment