Friday, November 5, 2010

കരളിന്റെ നോവറിഞ്ഞാല്‍ (Karalinte Novarinjal)

ചിത്രം:കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ (Kottaram Veettil Appoottan)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:യേശുദാസ്‌

കരളിന്റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ
നീയെന്തിനെന്‍ സ്വപ്നമായി ദേവി
കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹം
കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹം
കരളിന്റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ

നെഞ്ചിലേ കൂട്ടിനുള്ളില്‍ നീയല്ലയോ പഞ്ചമിചന്ത്രലേഖേ നീ മായുമെന്നോ
നെഞ്ചിലേ കൂട്ടിനുള്ളില്‍ നീയല്ലയോ പഞ്ചമിചന്ത്രലേഖേ നീ മായുമെന്നോ
അറിയാമൊഴിയില്‍ ഒരു തേങ്ങലാകുന്നു ഞാന്‍ അലയാനിരുളില്‍ ഒരു പാവയാകുന്നു ഞാന്‍
നിനക്കെന്റെ കണ്ണീര്‍പ്പൂവിന്‍ തേന്‍തുള്ളികള്‍

കരളിന്റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ

മണ്ണിതില്‍ വീണ പൂക്കള്‍ ഓര്‍മ്മകള്‍ പിന്നെയും പിന്‍നിലാവില്‍ തേങ്ങുന്നതെന്തേ
മണ്ണിതില്‍ വീണ പൂക്കള്‍ ഓര്‍മ്മകള്‍ പിന്നെയും പിന്‍നിലാവില്‍ തേങ്ങുന്നതെന്തേ
ഒരു നാളറിയും നീയെന്റെ ദേവരാഗം തിരിയായി തെളിയും അതില്‍ എന്റെ ജീവനാളം
നിനക്കെന്റെ ജന്മം പോലും നീര്‍പ്പോളയായി

കരളിന്റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ
നീയെന്തിനെന്‍ സ്വപ്നമായി ദേവി
കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹം
കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹം



Download

No comments:

Post a Comment