Tuesday, November 2, 2010

വാര്‍തിങ്കളുദിക്കാത്ത (Varthinkaludikkatha)

ചിത്രം:അഗ്നിസാക്ഷി (Agnisakshi)
രചന:കൈതപ്രം
സംഗീതം:കൈതപ്രം
ആലാപനം:യേശുദാസ്‌

വാര്‍തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ട മംഗല്യം

പൂമണം മായുമീ ഏകാന്ത ശയ്യയില്‍
പൂമണം മായുമീ ഏകാന്ത ശയ്യയില്‍ എന്തിനീ അനംഗ മന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
ഇനിയെനിക്കാരാണോ  നീയല്ലാതിനിയെനിക്കാരാണോ

താംബൂലമൊരുക്കിവെച്ചു കണി താമ്പാളം നിറച്ചു വെച്ചു

കളകാഞ്ചി ഉണരാതെ കോണ്‍പുര വാതിലില്‍ ദേവനെ കാത്തു നിന്നു
മാറോട് ചേര്‍ത്ത് പരിഭവ പൂമുത്ത്  മനസ്സില്‍ മയങ്ങി വീണു
ഇനിയെത്ര ഋതുക്കളെ കൈക്കൂപ്പണം ജന്മമിനിയെത്ര ദൂരം പോകേണം

വാര്‍തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ട മംഗല്യം

മൗനം കൊണ്ടടച്ചു വെച്ചു മോഹം പുളകത്തില്‍ പൊതിഞ്ഞു വെച്ചു

പറയുവാനാശിച്ച സ്നേഹ പഞ്ചാക്ഷരി ഇടനെഞ്ചില്‍ തേങ്ങി നിന്നു
ആതിര ഉറങ്ങി ആവണി അകന്നു ഹരിചന്ദനക്കുറിയലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈക്കൂപ്പണം ജന്മമിനിയെത്ര ദൂരം പോകേണം

വാര്‍തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ട മംഗല്യം
വാര്‍തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ട മംഗല്യം
പൂമണം മായുമീ ഏകാന്ത ശയ്യയില്‍
പൂമണം മായുമീ ഏകാന്ത ശയ്യയില്‍ എന്തിനീ അനംഗ മന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
ഇനിയെനിക്കാരാണോ  നീയല്ലാതിനിയെനിക്കാരാണോ
വാര്‍തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ട മംഗല്യം

Download

No comments:

Post a Comment