Sunday, November 7, 2010

പഴംതമിഴ് (Pazhamthamizh)

ചിത്രം:മണിച്ചിത്രത്താഴ് (Manichithrathazhu)
രചന:ബിച്ചു തിരുമല
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍നിന്നും വഴുതിവീണോ വിരസമായൊരാദിതാളം

വിരഹഗാനം വിതുമ്പിനില്‍ക്കും വീണപോലും മൗനമായ്

വിധുരയാമീ വീണപൂവിന്‍ ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള്‍

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി

കുളിരിനുള്ളില്‍ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി

സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി
മഞ്ഞുറയും രാവറയില്‍ മാമലരായ് നീ കൊഴിഞ്ഞു

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍നിന്നും വഴുതിവീണോ വിരസമായൊരാദിതാളം
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി

Download

No comments:

Post a Comment