Saturday, November 6, 2010

മാന്തളിരിന്‍ പട്ടു ചുറ്റിയ (Manthalirin Pattu Chuttiya)

ചിത്രം:പ്രേം പൂജാരി (Prem Poojari)
രചന:ഓ.എന്‍.വി.കുറുപ്പ്
സംഗീതം:ഉത്തം സിംഗ്
ആലാപനം:യേശുദാസ്‌

ഉം... ഓ... അ...
മാന്തളിരിന്‍ പട്ടു ചുറ്റിയ മാര്‍ഗ്ഗഴിപ്പൂംകന്യകേ
മാന്‍മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്
ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്
പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കള്‍ മാറില്‍ ചായുറങ്ങും മാന്‍കിടാവോ
ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല്

പൂവുകളില്‍ ചൊവ്ടു വച്ചു നീ വരുമ്പോള്‍ പ്രാവുകളാ കൂടുകളില്‍ ശ്രൂതി മീട്ടും
പാവുകളില്‍ പൂവിളക്ക് കൊളുത്തി വെയ്ക്കും കാതരമാം മോഹങ്ങള്‍ എന്ന പോലെ
പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കള്‍ മാറില്‍ ചായുറങ്ങും മാന്‍കിടാവോ ചൊല്ല് ചൊല്ല്

ഹോ...
മാന്തളിരിന്‍ പട്ടു ചുറ്റിയ മാര്‍ഗ്ഗഴിപ്പൂംകന്യകേ
മാന്‍മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്

ഹോ...
ആദി പുലര്‍ വേളയില്‍ നാം ഈ വഴിയേ പാടി വന്നു ജീവശാഖി പൂവണിഞ്ഞു
സ്നേഹമയി പൂര്‍വ്വജന്മ സ്മൃതികളേതോ സൗരഭമായ് ഈ നമ്മില്‍ എന്നുമില്ലേ
പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കള്‍ മാറില്‍ ചായുറങ്ങും മാന്‍കിടാവോ ചൊല്ല് ചൊല്ല്

ഹോ...
മാന്തളിരിന്‍ പട്ടു ചുറ്റിയ മാര്‍ഗ്ഗഴിപ്പൂംകന്യകേ
മാന്‍മിഴി നീ ഒന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്
ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്

Download

No comments:

Post a Comment