Sunday, November 14, 2010

മണിക്കുയിലെ (Manikkuyile)

ചിത്രം:വാല്‍കണ്ണാടി (Valkkannadi)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌,സുജാത

മണിക്കുയിലെ മണിക്കുയിലെ മരിക്കാവില്‍ പോരൂല്ലേ മൗന രാഗം മൂളൂല്ലേ
നിറമഴയില്‍ ചിരി മഴയില്‍ നീയും ഞാനും നനയൂല്ലേ നീലക്കണ്ണും  നിറയുല്ലേ
ചെറു താലി അണിഞ്ഞില്ലേ മിനു മിന്നണ മിന്നല്ലേ
ചില്ലഴി വാതില്‍ മേല്ലെയടഞ്ഞു നല്ലിരവില്‍ തനിയെ
മണിക്കുയിലെ മണിക്കുയിലെ മരിക്കാവില്‍ പോരൂല്ലേ മൗന രാഗം മൂളൂല്ലേ

മുന്തിരി മുത്തല്ലേ മണി മുത്തിന് ചെപ്പില്ലേ ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടുല്ലേ
ഓ..കരിവള മെല്ലെ മൊഴിഞ്ഞതല്ലേ കണിമലരല്ലേ കരളല്ലേ
അരിമണി ചുണ്ടിലെ അഴകുള്ള പൂവിലെ ആരും കാണാ ചന്തം കാണാന്‍ മിഴികളിലാശയില്ലേ

മണിക്കുയിലെ മണിക്കുയിലെ മരിക്കാവില്‍ പോരൂല്ലേ മൗന രാഗം മൂളൂല്ലേ

നെഞ്ചിലൊരാളില്ലേ കിളി കൊഞ്ചണ മൊഴിയല്ലേ ചഞ്ചല മിഴിയല്ലേ മലര്‍ മഞ്ചമൊരുങ്ങില്ലേ
ഓ..കൊലുസിന്റെ താളം വിളിച്ചതല്ലേ തനിച്ചൊന്നു കാണാന്‍ കൊതിച്ചില്ലേ
ഇടവഴി കാട്ടിലെ ഇലഞ്ഞിതന്‍ ചോട്ടിലെ ഇക്കിളി മൊട്ടുകള്‍ നുള്ളിയെടുക്കാന്‍ ഇന്നുമൊരാശയില്ലേ

മണിക്കുയിലെ മണിക്കുയിലെ മരിക്കാവില്‍ പോരൂല്ലേ മൗന രാഗം മൂളൂല്ലേ
നിറമഴയില്‍ ചിരി മഴയില്‍ നീയും ഞാനും നനയൂല്ലേ നീലക്കണ്ണും  നിറയുല്ലേ
ചെറു താലി അണിഞ്ഞില്ലേ മിനു മിന്നണ മിന്നല്ലേ
ചില്ലഴി വാതില്‍ മേല്ലെയടഞ്ഞു നല്ലിരവില്‍ തനിയെ

Download

No comments:

Post a Comment