Thursday, November 4, 2010

സാഗരങ്ങളെ (Sagarangale)

ചിത്രം:പഞ്ചാഗ്നി (Panchagni)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ബോംബെ രവി
ആലാപനം:യേശുദാസ്‌

സാഗരങ്ങളെ പാടി ഉണര്‍ത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ
പാടി പാടി ഉണര്‍ത്തിയ സാമഗീതമേ
സാമ സംഗീതമേ സാഗരങ്ങളേ
പോരൂ നീയെന്‍ ലോലമാമീ എകതാരയില്‍
ഒന്നിളവേല്ക്കൂ ഒന്നിളവേല്ക്കൂ
ആ  ആ  ആ  ആ  ആ  ആ  ആ  ആ
സാഗരങ്ങളെ പാടി ഉണര്‍ത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ

പിന്‍ നിലാവിന്റെ പിച്ചകപ്പൂകള്‍ ചിന്നിയ ശയ്യാതലത്തില്‍
പിന്‍ നിലാവിന്റെ പിച്ചകപ്പൂകള്‍ ചിന്നിയ ശയ്യാതലത്തില്‍
കാതരയാം ചന്ദ്രലേഖയും ഒരു ഷോണ രേഖയായ് മായുമ്പോള്‍
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും സ്നേഹ സാന്ദ്രമാം ഏതു കരങ്ങള്‍
ആ  ആ  ആ  ആ  ആ  ആ  ആ  ആ

സാഗരങ്ങളെ പാടി ഉണര്‍ത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ

കന്നിമണ്ണിന്റെ ഗന്ധമുയര്‍ന്നു തെന്നല്‍ മദിച്ചു പാടുന്നു
കന്നിമണ്ണിന്റെ ഗന്ധമുയര്‍ന്നു തെന്നല്‍ മദിച്ചു പാടുന്നു
ഈ നദിതന്‍ മാറിലാരുടെ കൈവിരല്‍ പാടുകള്‍ ഉണരുന്നൂ
പോരൂ തഴുകി തഴുകി ഉണര്‍ത്തു മേഘരാഗമെന്‍ എകതാരയില്‍
ആ  ആ  ആ  ആ  ആ  ആ  ആ  ആ

സാഗരങ്ങളെ പാടി ഉണര്‍ത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ
പാടി പാടി ഉണര്‍ത്തിയ സാമഗീതമേ
സാമ സംഗീതമേ സാഗരങ്ങളേ



Download

No comments:

Post a Comment