Friday, November 5, 2010

പറന്നൂ പൂങ്കുയില്‍ (Parannu Poomkuyil)

ചിത്രം:ഭീഷ്മാചാര്യ (Bheeshmacharya)
രചന:യൂസഫലി കേച്ചേരി
സംഗീതം:എസ്.പി.വെങ്കിടേഷ്
ആലാപനം:യേശുദാസ്‌

പറന്നൂ പൂങ്കുയില്‍ വിദൂരം വിണ്‍‌വഴിയില്‍
തുണയാരുമില്ലാതെ അവസാനയാത്ര മടങ്ങാത്ത യാത്ര

മടിയില്‍ മരണവുമായ് ജനിക്കുന്നു നാമിവിടെ
പിരിയേണ്ട നിമിഷം പിറവിയില്‍ത്തന്നെ കുറിക്കുന്നൂ വിധി

ജലരേഖ മാത്രമാണീ ജീവിതം

പറന്നൂ പൂങ്കുയില്‍ വിദൂരം വിണ്‍‌വഴിയില്‍
തുണയാരുമില്ലാതെ അവസാനയാത്ര മടങ്ങാത്ത യാത്ര

പ്രിയനും പരിജനവും ചിതയുടെ സീമവരെ
ഉടലിന്റെ തിളക്കം ഉയിരിന്‍ നാളം ജ്വലിക്കും നാള്‍‌വരെ

അഭയാര്‍ത്ഥിയാണു ജീവനീയുലകില്‍

പറന്നൂ പൂങ്കുയില്‍ വിദൂരം വിണ്‍‌വഴിയില്‍
തുണയാരുമില്ലാതെ അവസാനയാത്ര മടങ്ങാത്ത യാത്ര

Download

No comments:

Post a Comment