Thursday, November 4, 2010

ഒരു കിളി പാട്ടു മൂളവേ (Orukili Pattu Moolave)

ചിത്രം:വടക്കുനാഥന്‍ (Vadakkumnadhan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ

മധുവസന്ത മഴ നനഞ്ഞു വരുമോ
ഒരു സ്വര താരം പോലെ ജപലയമന്ത്രം പോലെ
അരികെ വരാം പറന്നു പറന്നു പറന്നു പറന്നു ഞാന്‍

വലംകാല്‍ച്ചിലമ്പുമായി വിരുന്നെത്തി എന്റെ നെഞ്ചിന്‍
മണിത്താഴിന്‍ തഴുതിന്റെ അഴിനീക്കി നീ

നിനക്ക് വീശാന്‍ വെണ്‍തിങ്കള്‍ വിശറിയായ്
നിനക്ക് വീശാന്‍ വെണ്‍തിങ്കള്‍ വിശറിയായ്
നിനക്കുറങ്ങാന്‍ രാമച്ച കിടക്കയായ് ഞാന്‍
നിന്റെ രാമച്ച കിടക്കയായ് ഞാന്‍

ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ
ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ

തിരിയാല്‍ തെളിഞ്ഞു നിന്‍ മനസിന്റെ അമ്പലത്തില്‍
ഒരു ജന്മം മുഴുവന്‍ ഞാന്‍ എരിയില്ലയോ

നിനക്ക് മീട്ടാന്‍ വരരുദ്ര വീണയായ് 
നിനക്ക് മീട്ടാന്‍ വരരുദ്ര വീണയായ്
നിനക്കു പാടാന്‍ ഞാനെന്നെ സ്വരങ്ങളാക്കി
എന്നും ഞാനെന്നെ സ്വരങ്ങളാക്കി

ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ
മധുവസന്ത മഴ നനഞ്ഞു വരുമോ
ഒരു സ്വര താരം പോലെ ജപലയമന്ത്രം പോലെ
അരികെ വരാം പറന്നു പറന്നു പറന്നു പറന്നു ഞാന്‍
ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ

Download

No comments:

Post a Comment