Friday, November 5, 2010

നിറങ്ങളേ പാടൂ(Nirangale Padu)

ചിത്രം:അഹം(Aham)
രചന:കാവാലം നാരായണ പണിക്കര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

നിറങ്ങളേ.... പാടൂ
നിറങ്ങളേ പാടൂ
കളമിതിലെഴുതിയ ദിവ്യാനുരാഗ
സ്വരമയലഹരിതന്‍ ലയഭരവാസന്ത
നിറങ്ങളേ പാടൂ

മഴവില്‍‌ക്കൊടിയില്‍ അലിയും മറവിയായ്...ആ..ആ...ആ
മഴവില്‍‌ക്കൊടിയില്‍ അലിയും മറവിയായ്
മനസ്സിലെ ഈറനാം പരിമളമായ്‌
വിടരും ദളങ്ങളില്‍ പൊളിയും ലജ്ജയായ്‌
വിടരും ദളങ്ങളില്‍ പൊളിയും ലജ്ജയായ്‌
പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്‌

നിറങ്ങളേ പാടൂ

ഇളതാം വെയിലില്‍ കനവിന്‍ കനിവുമായ്‌
ഝലതളീഝങ്കാര രതിമന്ത്രമായ്
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യമായ്
ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്‌

നിറങ്ങളേ പാടൂ
കളമിതിലെഴുതിയ ദിവ്യാനുരാഗ
സ്വരമയലഹരിതന്‍ ലയഭരവാസന്ത
നിറങ്ങളേ പാടൂ



Download

No comments:

Post a Comment