Friday, November 19, 2010

എന്റെ മൗനരാഗമിന്നു (Ente Mounaragaminnu)

ചിത്രം:കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ (Kottaram Veettil Appoottan)
രചന:പന്തളം സുധാകരന്‍
സംഗീതം:ബേണി ഇഗ്നേഷ്യസ് 
ആലാപനം:യേശുദാസ്‌,ചിത്ര

എന്റെ  മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ ഉണര്‍ന്നുവോ പാതിരാക്കിളി
നിറമേഴും വിരിയുംപോല്‍ കണിയായണിഞ്ഞൊരുങ്ങി വന്ന പൊന്‍തിടമ്പു നീ
എന്റെ  മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി

കാണാന്‍ കൊതിയ്ക്കുന്ന മാത്രയില്‍ എന്റെ കണ്ണില്‍ തിളങ്ങുന്നു നിന്‍ മുഖം
കാലങ്ങളീ പുഷ്പവീഥിയില്‍ മലര്‍ത്താലങ്ങളേന്തുന്നു പിന്നെയും
കൂടറിയാതെന്‍ ജീവനിലേതോ കുയിലണയുന്നു തേന്‍‌ ചൊരിയുന്നു
ഇണയുടെ ചിറകിനു തണലിനി നീ മാത്രം

എന്റെ  മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ ഉണര്‍ന്നുവോ പാതിരാക്കിളി

ആരാമസന്ധ്യകള്‍ വന്നുവോ നിറം പോരാതെ നിന്നോടു ചേര്‍ന്നുവോ
ഗന്ധര്‍വ്വദാഹങ്ങള്‍ വന്നു നിന്‍ പ്രേമ ഹിന്ദോളം കാതോര്‍ത്തു നിന്നുവോ
സാഗരഗീതം ജീവിതമോഹം തീരമിതെന്നും കേള്‍ക്കുകയല്ലോ
പിറവിയിലിനിയൊരു തുണയതു നീ മാത്രം

എന്റെ  മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ ഉണര്‍ന്നുവോ പാതിരാക്കിളി
നിറമേഴും വിരിയുംപോല്‍ കണിയായണിഞ്ഞൊരുങ്ങി വന്ന പൊന്‍തിടമ്പു നീ
ലാല്ല..ലാല്ല...ലാല്ല..ലാല്ല..ലാല്ല...ലാല്ല...ലാല്ല
ലാലാ ല്ല ലാ...ലാല്ല ലാല്ല ലാല്ല

Download

No comments:

Post a Comment