Thursday, November 4, 2010

തേനും വയമ്പും (Thenum Vayambum)

ചിത്രം:തേനും വയമ്പും (Thenum Vayambum)
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി
രാഗം ശ്രീ രാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി

മാനത്തെ ശിങ്കാരത്തോപ്പില്‍ ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം
മാനത്തെ ശിങ്കാരത്തോപ്പില്‍ ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം
കാലത്തും വൈകിട്ടും കൂമ്പാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ

തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി

നീലക്കൊടുവേലി പൂത്തു ദൂരെ നീലഗിരിക്കുന്നിന്‍ മേലേ
മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി കൊച്ചു വണ്ണാത്തിപ്പുള്ളുകള്‍ പാടി
താളം പിടിക്കുന്ന വാലാട്ടിപ്പക്ഷിക്കു
താലി കെട്ടിന്നല്ലേ നീയും കൂടുന്നോ

തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി
രാഗം ശ്രീ രാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും
മ്   മ്   മ്    നാവില്‍  മ്   മ്   മ്  വാനമ്പാടി മ്   മ്   മ്  



Download

No comments:

Post a Comment