Wednesday, November 3, 2010

ദേവീ ആത്മരാഗമേകാം (Devi Athmaragamekam)

ചിത്രം:ഞാന്‍ ഗന്ധര്‍വന്‍ (Njan Gandharvan)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

ആ ആ ആ ആ ആ ആ ആ ആ

ദേവീ
ദേവി ആത്മരാഗമേകാം കന്യാവനിയില്‍ സുഖദം കളഗാനം
പകരാനണയൂ ഗന്ധര്‍വ്വ വീണയാകൂ നീ
ദേവീ

സാഗരങ്ങള്‍ മീട്ടും സോപാനഗീതമായ്‌
നിറയും നിന്‍ ശ്രുതിയില്‍ എന്‍ ഗാനാലാപം
ഗമരി രിമപനിധനി മപനിസാ നിസനി
സനിപമ പമരിസ നിസരിമപ നിസരിമപ
സാഗരങ്ങള്‍ മീട്ടും സോപാനഗീതമായ്‌
നിറയും നിന്‍ ശ്രുതിയില്‍ എന്‍ ഗാനാലാപം
മദനയാമിനി ഹൃദയ സൗരഭം
തരളമാം ശലഭങ്ങളായ്‌ നുകരാന്‍ നീ വരൂ മന്ദം

ദേവീ

പാര്‍വണങ്ങള്‍ തേടും വനചന്ദ്രകാന്തിയില്‍
സോമം പോല്‍ പകരൂ നിന്‍ രാഗോന്മാദം
പാര്‍വണങ്ങള്‍ തേടും വനചന്ദ്രകാന്തിയില്‍
സോമം പോല്‍ പകരൂ നിന്‍ രാഗോന്മാദം
മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
തളിരിടും മദമാകുവാന്‍ മഴവില്‍ തേരിറങ്ങി ഞാന്‍

ദേവീ ആത്മരാഗമേകാം കന്യാവനിയില്‍ സുഖദം കളഗാനം
പകരാനണയൂ ഗന്ധര്‍വ്വ വീണയാകൂ നീ
ദേവീ



Download

No comments:

Post a Comment