Thursday, November 4, 2010

സ്വര്‍ണ്ണമുകിലേ (Swarnamukile)

ചിത്രം: ഇത് ഞങ്ങളുടെ കഥ (Ithu Njangalude Katha)
രചന:പി.ഭാസ്കരന്‍
സംഗീതം:ജോണ്‍സണ്‍
ആലാപനം:എസ്.ജാനകി

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ
കണ്ണുനീര്‍ക്കുടം തലയിലേന്തി വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി വസന്തരാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ

വര്‍ഷസന്ധ്യാ  ആ  ആ ആ
വര്‍ഷസന്ധ്യാ മാരിവില്ലിന്‍ വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന എന്നെപ്പോലെ

സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ

വര്‍ഷസന്ധ്യാ ആ  ആ  ആ
വര്‍ഷസന്ധ്യാ മാരിവില്ലിന്‍ വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന എന്തിനായ് നീ മൂടിവയ്പൂ ജീവനില്‍ ജീവനില്‍
സ്വര്‍ണ്ണമുകിലേ

സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ
കണ്ണുനീര്‍ക്കുടം തലയിലേന്തി വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി വസന്തരാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോDownload

No comments:

Post a Comment