Tuesday, November 2, 2010

മറന്നോ പൂമകളെ (Maranno Poomakale)

ചിത്രം:ചക്കരമുത്ത് (Chakkaramuthu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

മറന്നോ പൂമകളെ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ
മറന്നോ പൂമകളെ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു വെറുതെ

മറന്നോ പൂമകളെ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ

മാവില്‍ നാട്ടു മാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
പാടും പാട്ടിലേതോ കൂട്ടുകാരായ്‌ നാമലഞ്ഞു
തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൗതുകമായ്  ഞാന്‍ അന്നും നിന്നെ കൊതിച്ചിരുന്നു

മറന്നോ പൂമകളെ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ

രാവില്‍ പൂനിലാവില്‍ പീലി നീര്‍ത്തും പുല്ലു പായില്‍
പൊന്നിന്‍ നൂലു പോലെ നീയുറങ്ങും നേരമന്നും
മനസിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നെ നിന്നെ അന്നും ഇന്നും തൊട്ടേയില്ല  ഞാന്‍

മറന്നോ പൂമകളെ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ
അകലെക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍ 
മനസ്സില്‍ തടഞ്ഞു വെച്ചു വെറുതെ
മറന്നോ പൂമകളെ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ

Download

No comments:

Post a Comment