Friday, November 19, 2010

ഇന്നലെ എന്റെ (Innale Ente)

ചിത്രം:ബാലേട്ടന്‍ (Balettan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്കു നിന്നില്ലേ
ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ

ദൂരേനിന്നും പിന്‍വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ലാ

ചന്ദന പൊന്‍ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരോ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ
അമ്പലപ്രാവുകളോ

ഇന്നലെ
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്കു നിന്നില്ലേ
ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ

ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെവന്നു

ജീവിതപ്പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമോ
പുണ്യം പുലര്‍ന്നീടുമോ

ഇന്നലെ
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്കു നിന്നില്ലേ
ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ
ഒറ്റയ്ക്കു നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ

Download

No comments:

Post a Comment