Wednesday, December 29, 2010

മധുരം ജീവാമൃത (Madhuram Jeevamrutha)

ചിത്രം:ചെങ്കോല്‍ (Chenkol)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌

ആ....ആ ....ആ.........ആ....ആ....ആ..
മധുരം ജീവാമൃത ബിന്ദു
മധുരം ജീവാമൃത ബിന്ദു
മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു

സൗഗന്ധികങ്ങളെ ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ ഏകാന്ത യാമവീഥിയില്‍
സൗഗന്ധികങ്ങളെ ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ ഏകാന്ത യാമവീഥിയില്‍
താന്തമാണെങ്കിലും ആ....ആ...
താന്തമാണെങ്കിലും പാതിരക്കാറ്റിലും
വാടാതെ നില്‍ക്കുമെന്റെ  ദീപകം
പാടുമീ സ്നേഹരൂപകം പോലെ

മധുരം ജീവാമൃത ബിന്ദു
മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു

ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലിന്‍ നീഹാര ബിന്ദു ചൂടുവാന്‍
ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലിന്‍ നീഹാര ബിന്ദു ചൂടുവാന്‍
താന്തമാണെങ്കിലും ആ....ആ...
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്‍ക്കുമെന്റെ ചേതന
നിന്‍ വിരല്‍ പ്പൂ തൊടുമ്പോഴെന്‍ നെഞ്ചില്‍

മധുരം ജീവാമൃത ബിന്ദു
മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു



Download

1 comment:

  1. ഇതിലെ ആശയവും പദങ്ങളുടെ അർത്ഥബും വിശദീകരിച്ച് ഉള്ള ഒരു ആസ്വാദനം സാധ്യം ആണോ...താന്തം എന്ന് പറഞ്ഞാല് എന്താണ്? ആദ്യത്തെ stanza മനസ്സിലായില്ല... രണ്ടാമത്തെ കുറച്ചെങ്കിലും മനസ്സിലായി..മൂന്നാമത്തെ stanza there മനസ്സിലായില്ല...മിക്ക മലയാളികളുടെയും അവസ്ഥ ഇതു തന്നെയാണ്..അവർ ഒരു bgm ഉമ് ഈണവും മാത്രമേ ആസ്വദിക്കാറുള്ളൂ ..മറുപടി പ്രതീക്ഷിച്ച് കൊണ്ട്... അബ്ദുള്ള ഓ വി

    ReplyDelete