Wednesday, December 29, 2010

പൂമകള്‍ വാഴുന്ന (Poomakal Vazhunna)

ചിത്രം:കാറ്റ് വന്നു വിളിച്ചപ്പോള്‍ (Kattu Vannu Vilichappol)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാനസംഗീതംപോലെ
പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാനസംഗീതംപോലെ
കന്നിത്തെളിമഴ പെയ്തനേരം എന്റെ മുന്നില്‍ നീയാകെ കുതിര്‍ന്നുനിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാമുഖം ഓര്‍ത്തു ഞാനും കുളിരാര്‍ന്നുനിന്നു
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം

പൂവിനെ തൊട്ട്  തഴുകിയുണര്‍ത്തുന്ന സൂര്യകിരണമായ്‌ വന്നു
പൂവിനെ തൊട്ട്  തഴുകിയുണര്‍ത്തുന്ന സൂര്യകിരണമായ്‌ വന്നു
വേനലില്‍ വേവുന്ന മണ്ണിനു ദാഹനീരേകുന്ന മേഘമായ് വന്നു
പാടിത്തുടിച്ചു കുളിച്ചുകേറും തിരുവാതിരപ്പെണ്‍കിടാവോര്‍ത്തുനിന്നു
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം

പൂമുഖവാതു‍ക്കല്‍ നീയോര്‍ത്തുനിന്നൊരാ പ്രേമസ്വരൂപനോ വന്നു
പൂമുഖവാതു‍ക്കല്‍ നീയോര്‍ത്തുനിന്നൊരാ പ്രേമസ്വരൂപനോ വന്നു
കോരിത്തരിച്ചു നീ നോല്‍ക്കിനില്‍ക്കെ മുകില്‍ക്കീറില്‍ നിന്നമ്പിളി മാഞ്ഞു
ആടിത്തിമിര്‍ത്ത മഴയുടെയോര്‍മ്മകള്‍ ആലിലത്തുമ്പിലെ തുള്ളികളായ്
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം

പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാനസംഗീതംപോലെ
കന്നിത്തെളിമഴ പെയ്തനേരം എന്റെ മുന്നില്‍ നീയാകെ കുതിര്‍ന്നുനിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാമുഖം ഓര്‍ത്തു ഞാനും കുളിരാര്‍ന്നുനിന്നു
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം

Download

No comments:

Post a Comment