Monday, December 20, 2010

പിന്നെ എന്നോടൊന്നും (Pinne Ennodonnum)

ചിത്രം:ശിക്കാര്‍ (Shikkar)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
ആ  ആ  ആ  ആ ആ  ആ  ആ  ആ

പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്
പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്
കടലാഴങ്ങളില്‍ ഒരു തൂവലുമായ് അകലെ നില്പൂ ജല  മൗനം
പിന്നെ പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്

തിരിതാഴും സന്ധ്യാസൂര്യന്‍ നിഴല്‍ മഞ്ഞില്‍ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായ് നീ  ചേര്‍ന്നുറങ്ങൂ
കരയാതെന്‍ കണ്ണീര്‍മുത്തേ കണ്‍നിറയെ കണ്ടോട്ടെ നിന്‍
കവിളത്തെ അമ്മച്ചിമിഴിന്‍ പാല്‍മധുരം
നാത്തുമ്പില്‍ നാ‍ദം പോലെ നാക്കിലമേലന്നം പോലെ
നിനക്കെന്നുമെന്‍ പുണ്യം വിളമ്പി വെക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം

പിന്നെ.....പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്

മുടി മാടിക്കെട്ടാന്‍ പോലും അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താല്‍ ഞാന്‍ ഉമ്മ വെച്ചൂ
വെയിലാല്‍ നീ വാടും നേരം തണലായ് ഞാന്‍ നിന്നൂ ചാരെ
എരിവേനല്‍ കാറ്റില്‍ നിന്നും കാത്തു വെച്ചൂ
മൊഴിയറിയാ മക്കള്‍ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ
വളര്‍ന്നാലുമെന്നും നീയെന്‍ കുരുന്നു തന്നേ
നിന്നെ കിനാവ് കൊണ്ടു താരാട്ടാം

പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്
കടലാഴങ്ങളില്‍ ഒരു തൂവലുമായ് അകലെ നില്പൂ ജല  മൗനം
പിന്നെ പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്

മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്  മ്
ആ  ആ  ആ  ആ ആ  ആ  ആ  ആ



Download

No comments:

Post a Comment