Saturday, December 11, 2010

പൂവേ ഒരു മഴമുത്തം (Poove Oru Mazhamutham)

ചിത്രം: കയ്യെത്തുംദൂരത്ത് (Kayyethum Doorath)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ഒസേപ്പച്ചന്‍
ആലാപനം:ഫഹദ്,സുജാത

പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിന്‍ കാതില്‍ കുതിര്‍ന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാര്‍ന്ന പൊന്‍കിനാവ്
അണയാതെ നിന്നില്‍ എരിയുന്നു അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിന്‍ മുരളികയില്‍ ഏതോ ഗാനം

ഓരോരോ വാക്കിലും നീയാണെന്‍ സംഗീതം
ഓരോരോ നോക്കിലും നൂറല്ലോ വര്‍ണ്ണങ്ങള്‍
ജീവന്റെ ജീവനായ് നീയെന്നെ പുല്‍കുമ്പോള്‍
രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
ഹൃദയമന്ദാരമല്ലേ നീ
ഹൃദയമന്ദാരമല്ലേ നീ മധുരമാം ഓര്‍മ്മയല്ലേ
പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ

പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിന്‍ കാതില്‍ കുതിര്‍ന്നുവോ

കാലൊച്ച കേള്‍ക്കാതെ കനകതാരമറിയാതെ
കണ്‍പീലി തൂവലില്‍ മഴനിലാവ് തഴുകാതെ
നിന്‍ മൊഴി തന്‍ മുത്തൊന്നും വഴി നീളെ പൊഴിയാതെ
നിന്‍ കാല്‍ക്കല്‍ ഇളമഞ്ഞിന്‍ വല്ലരികള്‍ പിണയാതെ
ഇതള്‍ മഴത്തേരില്‍ വരുമോ നീ
ഇതള്‍ മഴത്തേരില്‍ വരുമോ നീ മണിവള കൊഞ്ചലോടെ
ഒരു നിമിഷം തൂവല്‍തളികയില്‍ ഓര്‍മ്മക്കായ് നീ നല്‍കുമോ

പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിന്‍ കാതില്‍ കുതിര്‍ന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാര്‍ന്ന പൊന്‍കിനാവ്
അണയാതെ നിന്നില്‍ എരിയുന്നു അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിന്‍ മുരളികയില്‍ ഏതോ ഗാനം
പൂവേ ഒരു മഴമുത്തം നിന്‍ കവിളില്‍ പതിഞ്ഞുവോ

Download

No comments:

Post a Comment