Monday, November 21, 2011

വെള്ളാരം കുന്നിലേറി (Vellaram Kunnileri)

ചിത്രം: സ്വപ്ന സഞ്ചാരി (Swapna Sanchari)
രചന:റഫീക്ക് അഹമ്മദ്
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:സുദീപ് കുമാര്‍ ,ചിത്ര

വെള്ളാരം കുന്നിലേറി മുന്നാഴി പൂവ് തേടി
വിണ്ണോളം കൈനീട്ടി നിന്നതാരെ നിന്നതാരെ
ചെന്തെങ്ങിന്‍ പീലി വീശി നെല്ലോല കാറ്റിലാടി
കുന്നോളം സ്വപ്‌നങ്ങള്‍ നെയ്തതാരെ നെയ്തതാരെ

മഴയിലുണരുന്നൊരീ വയല്‍ നിരകളില്‍ പുളകമണിമാലകള്‍ കളിചിരികളായ്
ചക്കര തേന്മാവ് പുത്തരി കായ്ക്കുമ്പം തത്തകള്‍ പാടുന്ന കിന്നാരം
ഇത്തിരി പൂകൊണ്ടു ചുറ്റിലും പൂക്കാലം പിച്ചക കാടിന്റെ പൂത്താലം
നിറ മേഘങ്ങള്‍ കുടമേന്തുന്നു കുളിരൂഞാലില്‍ വരുമോ

വെള്ളാരം കുന്നിലേറി മുന്നാഴി പൂവ് തേടി
വിണ്ണോളം കൈനീട്ടി നിന്നതാരെ നിന്നതാരെ

ആ ആ ആ ആ ആ ആ ആ ആ ആ ആ ആ

അലകള്‍ ഞൊറിയുന്നൊരീ കുളിരരുവിയില്‍
പുതിയ പുലര്‍ വേളകള്‍ കസവിഴകളായ്
നെറ്റിയില്‍ ചാന്തുള്ള ചെമ്മണി ചേലുള്ള തുമ്പിതള്‍ തംബുരു മൂളാറായ്
കിന്നരി കാവിലെ കൊന്നകള്‍ പൂക്കുമ്പോള്‍ കുഞ്ഞിളം കാറ്റിന്റെ തേരോട്ടം
ഇനി എന്നെന്നും മലര്‍ കൈനീട്ടം കണി കാണാനായ് വരുമോ

വെള്ളാരം കുന്നിലേറി മുന്നാഴി പൂവ് തേടി
വിണ്ണോളം കൈനീട്ടി നിന്നതാരെ നിന്നതാരെ
ചെന്തെങ്ങിന്‍ പീലി വീശി നെല്ലോല കാറ്റിലാടി
കുന്നോളം സ്വപ്‌നങ്ങള്‍ നെയ്തതാരെ നെയ്തതാരെ



Download

No comments:

Post a Comment