Friday, August 16, 2013

വാവാവോ വാവേ (Vavavo Vave)

ചിത്രം:എന്റെ വീട് അപ്പൂന്റേം (Ente Veedu Appoontem)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:പി.ജയചന്ദ്രൻ,സുജാത

വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ
വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ

ഒരു കുമ്പിൾ പൈമ്പാലേ കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞുക്കുറിമുണ്ടേ ഉടുക്കാനും വേണ്ടൂ
ഒരു കുമ്പിൾ പൈമ്പാലേ ഈ കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞുക്കുറിമുണ്ടേ ഉടുക്കാനും വേണ്ടൂ
കണ്ണനുണ്ണി നിന്നെ നോക്കി കണ്ണുവെയ്ക്കും നക്ഷത്രം
നാവെറുപാടിയുഴിഞ്ഞുതരു എൻ നാടൻപുള്ളുവനേ

ഒരു കുഞ്ഞിക്കാലല്ലേ കളം തീർത്തു മണ്ണിൽ
നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളൻ
ഒരു കുഞ്ഞിക്കാലല്ലേ കളം തീർത്തു മണ്ണിൽ
നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളൻ
ആട്ടു തൊട്ടിൽ പാട്ടു മൂളി കൂട്ടിരിക്കാം കുഞ്ഞാവേ
നെഞ്ചിനകത്തു കിടന്നുറങ്ങുമായപൂമൈനേ

വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ

വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ
വാവാവോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്ക് തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻDownload

No comments:

Post a Comment