Monday, August 12, 2013

അറിയാതെ ഇഷ്ടമായ് (Ariyathe Ishtamay)

ചിത്രം:പാണ്ടിപ്പട (Pandippada)
രചന:ചിറ്റൂർ ഗോപി
സംഗീതം:സുരേഷ് പീറ്റേഴ്സ്
ആലാപനം‌:ദേവാനന്ദ്,ജ്യോത്സ്ന

അറിയാതെ ഇഷ്ടമായ് അന്നുമുതലൊരു സ്നേഹ ചിത്രമായ്
മെല്ലെ അരികിലൊതുങ്ങി നിന്നു നീ എന്റെ എല്ലാമായ്
അതിലേറെ ഇഷ്ടമായ് എന്തു പറയാനാ‍മെന്ന ചിന്തയായ്
പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ എന്റെ മാത്രം നീ
ഈ മൗനം മറയാക്കി ചെറു കൂട്ടിൽ നമ്മളിരുന്നു
ഒരു വാക്കും മറുവാക്കും പറയാതെ കണ്ണു നിറഞ്ഞു
ചെറു മാന്തളിർ നുള്ളിയ കാലം ഇന്നോർമ്മയിലുണരും നേരം
വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു നീ തേങ്ങുകയായ് കാതിൽ
അറിയാതെ ഇഷ്ടമായ് അന്നുമുതലൊരു സ്നേഹ ചിത്രമായ്
മെല്ലെ അരികിലൊതുങ്ങി നിന്നു നീ എന്റെ എല്ലാമായ്

ആരും കൊതിച്ചു പോകും മണിത്തുമ്പിയായ് നീയെൻ
തീരാ കിനാവു പാടം തിരഞ്ഞെത്തിയെന്റെ മുന്നിൽ
പാട്ടുപാടി നിന്ന കാലം ഓർമ്മയിൽ തെളിഞ്ഞിടുമ്പോൾ
മിഴികൾ തുടച്ചും കൈയെത്തും ദൂരത്തിൽ നിൽക്കുന്നു നീ

അറിയാതെ ഇഷ്ടമായ് അന്നുമുതലൊരു സ്നേഹ ചിത്രമായ്
മെല്ലെ അരികിലൊതുങ്ങി നിന്നു നീ എന്റെ എല്ലാമായ്

ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെന്റെ
പ്രാണൻ പകുത്തു നൽകി ഉറങ്ങാതിരുന്ന രാവിൽ
നാട്ടുമുല്ല ചോട്ടിൽ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ
പ്രണയം മനസ്സിൽ എന്നാളും തീരാത്ത സല്ലാപമായ്

അറിയാതെ ഇഷ്ടമായ് അന്നുമുതലൊരു സ്നേഹ ചിത്രമായ്
മെല്ലെ അരികിലൊതുങ്ങി നിന്നു നീ എന്റെ എല്ലാമായ്
ഈ മൗനം മറയാക്കി ചെറു കൂട്ടിൽ നമ്മളിരുന്നു
ഒരു വാക്കും മറുവാക്കും പറയാതെ കണ്ണു നിറഞ്ഞു
ചെറു മാന്തളിർ നുള്ളിയ കാലം ഇന്നോർമ്മയിലുണരും നേരം
വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു നീ തേങ്ങുകയായ് കാതിൽ
അറിയാതെ ഇഷ്ടമായ് അന്നുമുതലൊരു സ്നേഹ ചിത്രമായ്
മെല്ലെ അരികിലൊതുങ്ങി നിന്നു നീ എന്റെ എല്ലാമായ്



Download

No comments:

Post a Comment