Wednesday, August 14, 2013

തക്കുടുകുട്ടാ (Thakkudukutta)

ചിത്രം:പട്ടണത്തിൽ സുന്ദരൻ (Pattanathil Sundaran)
രചന:കൈതപ്രം
സംഗീതം:മോഹൻ സിതാര
ആലാപനം‌:എം.ജി.ശ്രീകുമാർ

ഒഒഒ ഡാഡി ഓ ഡാഡി ഒഒഒ ഡാഡി ഓ ഡാഡി
തക്കുടുകുട്ടാ ഓ ചക്കരമുത്തേ ഓ കണ്ണിനു കണ്ണേ ചാഞ്ചാട്
എൻ മണിക്കുഞ്ഞിന്നമ്പിളിക്കിണ്ണം വെണ്ണനിറച്ചേ താ
വവവ വാവാച്ചി വവ വ വവാച്ചി കുകുകു കുകുകു കുറുമ്പന്‍
ഹര്‍ഷലുക്കും വെടി കൊണ്ടു് അപ്പുക്കുട്ടന്‍ വായോ
തട്ടിക്കുട്ടി വെടികൂട്ടി മൊട്ടക്കുട്ടന്‍ വായോ
തക്കുടുകുട്ടാ ഓ ചക്കരമുത്തേ ഓ കണ്ണിനു കണ്ണേ ചാഞ്ചാട്
എൻ മണിക്കുഞ്ഞിന്നമ്പിളിക്കിണ്ണം വെണ്ണനിറച്ചേ താ
ചന്ദനക്കട്ടില്‍ പട്ടു വിരിക്കാന്‍ തങ്കനിലാവേ വാ വാ
ഉണ്ണിക്കണ്ണാ ഉണ്ണിക്കണ്ണാ

ശ്ശെ ഒന്നു ചുമ്മാതിരി ഡാഡി പ്ലീസു്
മോനേ
വവ വായോ വായോ വായോ മോനേ മോനേ
വവ വാവോ വാവോ വാവോ കുറുമ്പന്‍കുട്ടാ

അണ്ണാറക്കണ്ണാ കണ്ണനു കൂട്ടായ് വാ
കുഞ്ഞുമൊഴിത്തേന്‍ കൊഞ്ചലു കേള്‍ക്കാന്‍ വാ തത്തമ്മേ
അണ്ണാറക്കണ്ണാ കണ്ണനു കൂട്ടായ് വാ
കുഞ്ഞുമൊഴിത്തേന്‍ കൊഞ്ചലു കേള്‍ക്കാന്‍ വാ തത്തമ്മേ
ഒത്തിരിനാളിൽ മോഹം കൊണ്ടേ കിട്ടി പൊന്നാരേ
ഒത്തിരിയീണം നെഞ്ചിലടുക്കി പണ്ടേ കാത്തു ഞാൻ
ഓ കണ്ണേ പൂങ്കനിയേ പൂന്തേനേ വാ വാവോ മോനേ വാവോ

തക്കുടുകുട്ടാ ഓ ചക്കരമുത്തേ ഓ കണ്ണിനു കണ്ണേ ചാഞ്ചാട്
എൻ മണിക്കുഞ്ഞിന്നമ്പിളിക്കിണ്ണം വെണ്ണനിറച്ചേ താ
എൻ മണിക്കുഞ്ഞിന്നമ്പിളിക്കിണ്ണം വെണ്ണനിറച്ചേ താ

വാവാച്ചി വവ വാ വവാച്ചി കുകു കുകുകു കുകു കുകു കുറുമ്പന്‍
അമ്പിരിക്കും വില്ലും കൊണ്ടു് അപ്പുക്കുട്ടന്‍ വായോ
തട്ടിക്കൂട്ടി കെട്ടിപ്പൂട്ടി മൊട്ടക്കുട്ടന്‍ വായോ

അമ്പാടിപ്പയ്യിന്നൊപ്പം തുള്ളുമ്പോള്‍
പുല്ലാങ്കുഴലില്‍ പല്ലവി പാടാന്‍ വാ പൂങ്കാറ്റേ
അമ്പാടിപ്പയ്യിന്നൊപ്പം തുള്ളുമ്പോള്‍
പുല്ലാങ്കുഴലില്‍ പല്ലവി പാടാന്‍ വാ പൂങ്കാറ്റേ
എന്റെ മനസ്സിൻ മോഹക്കൊമ്പില്‍ പൂവായ് പൂത്തു നീ
എന്റെ കിനാവിന്‍ നന്ദവനത്തില്‍ മാനായ് തുള്ളും നീ
ഓ കണ്ണേ പൂക്കണിയേ എന്‍ സ്വത്തേ വാ വാവോ മോനേ വാവോ

തക്കുടുകുട്ടാ ഓ ചക്കരമുത്തേ ഓ കണ്ണിനു കണ്ണേ ചാഞ്ചാട് ഓ
എൻ മണിക്കുഞ്ഞിന്നമ്പിളിക്കിണ്ണം വെണ്ണനിറച്ചേ താ
എൻ മണിക്കുഞ്ഞിന്നമ്പിളിക്കിണ്ണം വെണ്ണനിറച്ചേ താ
ചാഞ്ചാടുണ്ണി ഓ ചേലോടുണ്ണി ഓ ഉമ്മറത്തിണ്ണേല്‍ ചാഞ്ചാട് ഓ
ചന്ദനക്കട്ടില്‍പട്ടു വിരിക്കാന്‍ തങ്കനിലാവേ വാ
ചന്ദനക്കട്ടില്‍പട്ടു വിരിക്കാന്‍ തങ്കനിലാവേ വാ
ഉണ്ണിക്കണ്ണാ ഉണ്ണിക്കണ്ണാ
ഉണ്ണിക്കണ്ണാ ഉണ്ണിക്കണ്ണാ
ഡാഡി ഓ മൈ ഡാഡി ഡാഡി ഓ മൈ ഡാഡി
ഡാഡി ഓ മൈ ഡാഡി ഡാഡി ഓ മൈ ഡാഡി

Download

No comments:

Post a Comment