Thursday, August 15, 2013

മായാ സന്ധ്യേ (Maya Sandhye)

ചിത്രം:സ്വപ്നക്കൂട് (Swapnakkoodu)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്,ജ്യോത്സ്ന

മായാ സന്ധ്യേ പോയ്‌ വരാം രജനീഗന്ധീ പോയ്‌ വരാം
ഒരു നൂറോര്‍മ്മകള്‍ തുഴയും തോണിയില്‍ വെറുതെ അലയാം
ഒരു പ്രണയത്തിന്‍ തണല്‍ മരത്തില്‍ ഇല പൊഴിയുന്ന വിരഹവുമായ്
ഓഹോ ഹോ
മായാ സന്ധ്യേ പോയ്‌ വരാം രജനീഗന്ധീ പോയ്‌ വരാം

ശ്രുതി ചേര്‍ത്തീ കരള്‍ തുടിതാഴ്ത്തി പാടൂ
തളിരാണ്‍കിളീ യാത്രാ മൊഴിമംഗളം
ഈ പൂക്കളും കിനാക്കളും മായാതിരുന്നുവെങ്കില്‍
ഈ വര്‍ണ്ണവും സുഗന്ധവും മറയാതിരുന്നുവെങ്കില്‍
ഓ ഓ ഓ ഓ ഓ ഓ

മായാ സന്ധ്യേ പോയ്‌ വരാം രജനീഗന്ധീ പോയ്‌ വരാം

മിഴിതോര്‍ന്ന പകല്‍ മഴതോര്‍ന്ന പൊന്മുകിലും
ചിത്രങ്ങളാല്‍ നില്‍പ്പൂ സായന്തനം
ദേശാടനം കഴിഞ്ഞ പക്ഷികള്‍ കുടഞ്ഞ തൂവലില്‍
സുസ്നേഹ സംഗമങ്ങളില്‍ കൈകോര്‍ത്തു മെല്ലെ ആടുവാന്‍
ഓ ഓ ഓ ഓ ഓ ഓ

മായാ സന്ധ്യേ പോയ്‌ വരാം രജനീഗന്ധീ പോയ്‌ വരാം

യെഹ് ചക്കരകുടം എത്തി നോക്കിയ ചിക്കരക്കും താളം തട്ടാം
അക്കരക്കളി വട്ടമിട്ടൊരു ചന്തലിക്കും മേളം കൂട്ടാം
വേലി വട്ടമരംകിട്ടി കൂട്ടുവട്ടമരംകിട്ടീ
തക്കിട തകതിമി തിത്തിത്തൈ
നമ്മളൊന്നായ്‌ ചേരുമ്പോള്‍ ഒരു സന്തോഷം ഒരു സംഗീതം
തുടി കൊട്ടി ഒരു പദമൊട്ടിപ്പോയ് നിറയുന്നു കടലിളകുന്നു
ചിരി പടരുന്നു കഥ തുടരുന്നു കളി വിളയുന്നു മനമുണരുന്നു
പദമകലുന്നു വിടപറയുന്നു വിധി കേള്‍ക്കും കാണും നേരത്തിങ്ങനെ
പറയാം നമുക്ക് പാടാം നമുക്ക് തകതക തക തിമി തക തിമി
തക തിമി തക തിമി തക തിമി തക തിമി തക തിമി തക തിമി
തകതക തകതക തകതക തകതക തകതക



Download

No comments:

Post a Comment