Tuesday, August 13, 2013

മുത്തേ നിന്നെ (Muthe Ninne)

ചിത്രം:അമൃതം (Amrutham)
രചന:കൈതപ്രം
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:മധു ബാലകൃഷ്ണൻ,സുജാത

മുത്തേ നിന്നെ കണ്ടിട്ടിന്നെന്‍ ഉള്ളില്‍ മെല്ലെ പൂവിട്ടല്ലൊ പ്രേമമല്ലി പൂ
മല്ലിപ്പൂവെ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം കൂടാന്‍ എത്തും കള്ളനല്ലേ നീ
ഒന്നു കാണാന്‍ എത്രനാളായ് കാത്തിരുന്നെന്നോ
കൂട്ടിനെത്തിയ പൂങ്കിനാ പെണ്ണേ ഓ ഓ
മുത്തേ നിന്നെ കണ്ടിട്ടിന്നെന്‍ ഉള്ളില്‍ മെല്ലെ പൂവിട്ടല്ലൊ പ്രേമമല്ലി പൂ
മല്ലിപ്പൂവെ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം കൂടാന്‍ എത്തും കള്ളനല്ലേ നീ

മുന്നില്‍ എത്തുമ്പോള്‍ നീ മായാനക്ഷത്രം
മാറില്‍ മെല്ലെ ചേരുമ്പോഴോ മൗനസല്ലാപം
പാട്ടിന്നുള്ളില്‍ പോലും തേന്‍ നിറക്കാതേ
വെറുതെ എന്നെ പാട്ടിലാക്കാന്‍ പാട്ടു പാടാതേ
വെറുമൊരു പാട്ടല്ല പ്രേമം പനിനീര്‍ കുളിരല്ല
കളിചിരിയല്ല കളിവാക്കല്ല കടലോളം സ്നേഹം

മല്ലിപ്പൂവേ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം കൂടാന്‍ എത്തും കള്ളനല്ലേ നീ
മുത്തെ നിന്നെ കണ്ടിട്ടിന്നെന്‍ ഉള്ളിൽ മെല്ലെ പൂവിട്ടല്ലൊ പ്രേമമല്ലി പൂ

കണ്ടു മോഹിച്ചു വീണ്ടും കാണാന്‍ ദാഹിച്ചു
നിന്നരികിൽ ഞാൻ എന്നെ തന്നെ മറക്കാന്‍ മോഹിച്ചു
കണ്ടു നിന്നപ്പോള്‍ എല്ലാം മിണ്ടാന്‍ തോന്നിപ്പോയ്
നീലാകാശ തിരുവാല്‍ കുയിലായ് പാടാന്‍ തോന്നിപ്പോയ്
കൂടെ പോന്നോട്ടെ ഞാനും കൂടെ പോന്നോട്ടേ
മുകിലിന്‍ അഴകില്‍ മഴവിൽ കിളിയായ് ഞാനും വന്നോട്ടെ

ഹേയ്  മുത്തേ നിന്നെ കണ്ടിട്ടിന്നെന്‍ ഉള്ളിൽ മെല്ലെ പൂവിട്ടല്ലൊ പ്രേമമല്ലിപ്പൂ
മല്ലിപ്പൂവേ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം കൂടാന്‍ എത്തും കള്ളനല്ലേ നീ
ഒന്നു കാണാന്‍ എത്ര നാളായ് കാത്തിരുന്നെന്നോ
കൂട്ടിനെത്തിയ പൂങ്കിനാ പെണ്ണേ ഓ ഓ
മുത്തേ നിന്നെ കണ്ടിട്ടിന്നെന്‍ ഉള്ളിൽ മെല്ലെ പൂവിട്ടല്ലൊ പ്രേമമല്ലിപ്പൂ
മ്   മ്   മ്   മ്  മ്   മ്   മ്   മ്  മ്   മ്   മ്   മ്



Download

No comments:

Post a Comment