Monday, August 12, 2013

ഓമൽ കണ്‍മണി (Omal Kanmani)

ചിത്രം:നരൻ (Naran)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:വിനീത് ശ്രീനിവാസൻ,ചിത്ര

ഓമൽ കണ്‍മണി ഇതിലെ വാ കനവിൻ തിരകളിൽ ഒഴുകി വാ
നാടിൻ നായകനാകുവാൻ എൻ ഓമനേ ഉണര്‌ നീ
അമ്മപുഴയുടെ പൈതലായ്‌ അന്നൊഴുകി കിട്ടിയ കർണ്ണനായ്‌
നാടിനു മുഴുവൻ സ്വന്തമായ്‌ എൻ ജീവനേ വളര്‌ നീ
കുടിൽ മേയുവാൻ മുകിലുകൾ അതിൽ മാരിവിൽ ചുവരുകൾ
നിനക്കൊരു കുടം കുളിരുമായ്‌ പുതുമഴമണി മഴവരവായ്‌

ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ ഓ നരൻ ഞാനൊരു നരൻ
ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ ഓ നരൻ ഞാനൊരു നരൻ

ഇരുളിൻ കോട്ടയിൽ ഒരു നരൻ പകലിൻ തിരയിൽ ഒരു നരൻ
പുലരിചിറകുള്ള പറവയായ്‌ നിറസൂര്യനായൊരു നരൻ

ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ ഓ നരൻ ഞാനൊരു നരൻ
ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ ഓ നരൻ ഞാനൊരു നരൻ



Download

No comments:

Post a Comment