Tuesday, August 13, 2013

കരളേ കരളിന്റെ (Karale Karalinte)

ചിത്രം:ഉദയനാണ് താരം (Udayananu Tharam)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:വിനീത് ശ്രീനിവാസൻ,റിമി ടോമി

കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ
കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ
ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
അങ്ങനെ നീ കലമ്പാതെടീ കുറുമ്പീ എന്റെ സ്നേഹിതയാണു നീ
കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ
കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ ഹോയ്

ഫോറിൻ‌കാറിൽ ഡോളർ നോട്ടും കൊണ്ടു് മാടി വിളിച്ചാൽ കൂട്ടിനു വരുമോ നീ
കൂട്ടിനെന്നെ കിട്ടില്ലല്ലോ ചേട്ടാ എന്റെ കരളിന്റെ വാതിൽ തുറക്കാതെ

അരുതേ പറയരുതേ എന്റെ സ്നേഹിതയാണു നീ
ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
അങ്ങനെ നീ കലമ്പാതെടീ കുറുമ്പീ എന്റെ സ്നേഹിതയാണു നീ

കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ ഹ്  ഹ്  ഹ്
കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ ഹോയ്

മഴത്തുള്ളി മണികൊണ്ടെനിക്കു് നൂറുമഴവിൽമേടകൾ പണിയാമോ
മഴത്തുള്ളിക്കൊട്ടാരം ഞാൻ കെട്ടാം വെണ്ണിലാവിന്റെ മതിലുകൾ പണിഞ്ഞു തരാം

എന്നോടിനിയെന്നാൽ ഇഷ്ടം കൂടുമോ
ഞാനുണ്ടുഞാനുണ്ടു നിന്നോടുകൂടാൻ ഞാനുണ്ടുഞാനുണ്ടു നിൻ വിളി കേൾക്കാൻ
അങ്ങനെ എൻ വഴിവാ എന്റെ കുറുമ്പീ എന്റെ സ്നേഹിതയാണു നീ

കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ
കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ
ഞാനുണ്ടുഞാനുണ്ടു നിന്നോടുകൂടാൻ ഞാനുണ്ടുഞാനുണ്ടു നിൻ വിളി കേൾക്കാൻ
അങ്ങനെ എൻ വഴിവാ എന്റെ കുറുമ്പീ എന്റെ സ്നേഹിതയാണു നീ
കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ
കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ ഹോയ്

Download

No comments:

Post a Comment